മുഹമ്മദ് ബഷീറിന്റെ മരണത്തില്‍ അബ്ദുല്‍ മജീദ് ഫൈസി അഗാധമായ ദുഃഖം രേഖപ്പെടുത്തി
SDPI
03 ഓഗസ്റ്റ് 2019
കോഴിക്കോട് : സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. നിറപുഞ്ചിരിയോടെയുള്ള ബഷീറിന്റെ മുഖം ആര്‍ക്കും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കാളിയാവുന്നതായും മജീദ് ഫൈസി വ്യക്തമാക്കി.