SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഫാഷിസത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ പൗരന്മാരുടെ നിതാന്ത ജാഗ്രത വേണം: സീതാറാം കൊയ്‌വാള്‍
KKP
30 ജനുവരി 2020

കൊല്ലം:  ഫാഷിസത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ പൗരന്മാര്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന്് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാള്‍. 'സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് -സിറ്റിസണ്‍സ് മാര്‍ച്ചിന്റെ കൊല്ലം ജില്ലാതല സമാപന സമ്മേളനം ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും തകര്‍ക്കാനാണ് ഹിന്ദുത്വ ഫാഷിസം ശ്രമിക്കുന്നത്. രാജ്യത്ത് സൗഹാര്‍ദ്ദാന്തരീക്ഷമുണ്ടാവുന്നത് ഹിന്ദുത്വര്‍ ഇഷ്ടപ്പെടുന്നില്ല. ഹിന്ദു-മുസ്‌ലിം ഐക്യമായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. അതിനാലാണ് അവര്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നത്. ന്യൂനപക്ഷങ്ങളെയും ആദിവാസി, ദലിത് വിഭാഗങ്ങളെയും അപരവല്‍ക്കരിക്കാനും രണ്ടാംതരം പൗരന്മാരാക്കാനുമാണ് സംഘപരിവാരം ശ്രമിക്കുന്നത്. ഇതിനെതിരേ എല്ലാ വിഭാഗം ജനങ്ങളും ഐക്യപ്പെട്ട് ശക്്തമായ പ്രതിരോധം സൃഷ്ടിക്കണം. ഈ രംഗത്ത് കേരളം മാതൃകയാണെന്നും പൗരത്വം തെളിയിക്കാനാവശ്യമായ രേഖ കാണിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.  
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ അധ്യക്ഷത വഹിച്ചു.  എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ദേശീയസമിതിയംഗം പ്രഫ. പി കോയ, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, ബി.എസ്.പി ജില്ലാ പ്രസിഡന്റ് സുനില്‍ കെ പാറയില്‍, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ്് അഡ്വ. സജീബ്, മുസ്‌ലിം ഐക്യവേദി ചെയര്‍മാന്‍ ആസാദ് റഹീം, പി.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എന്‍ ശശികുമാര്‍, പോപുലര്‍ ഫ്രണ്ട് ജില്ല പ്രസിഡന്റ് സിദ്ദീഖ് റാവുത്തര്‍, എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷിഹാബ് ശൂരനാട്, കാംപസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് അജ്മല്‍ ഹൂസൈന്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആമിന സജീവ്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷൈലജ സുധീര്‍, എസ്.ഡി.പി.ഐ കൊല്ലം മണ്ഡലം പ്രസിഡന്റ് നുജൂം അഞ്ചുമുക്ക് സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയി അറയ്ക്കല്‍,  തുളസീധരന്‍ പള്ളിക്കല്‍,  സംസ്ഥാന സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, കെ.എസ് ഷാന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, ഇ.എസ് കാജാ ഹുസൈന്‍, പി.പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗങ്ങളായ ഡോ. സി എച്ച് അഷറഫ്, പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ. എ എ റഹീം, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, എസ്.ഡി.ടി.യു ജില്ല പ്രസിഡന്റ് സുലൈമാന്‍ റോഡുവിള, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ്  നിഷാദ് റഷാദി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍ സംബന്ധിച്ചു.
    ചന്ദനത്തോപ്പ് ജങ്ഷനില്‍ നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് കരിക്കോട്, മൂന്നാം കുറ്റി, കല്ലുംതാഴം, കടപ്പാക്കട വഴി ചിന്നക്കടയില്‍ സമാപിച്ചു.  മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.