SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ചൈനയ്ക്കു വേണ്ടി ചാരവൃത്തി: അറസ്റ്റിലായ രാജീവ് ശര്‍മ മഞ്ഞുമലയുടെ ഒരു ഭാഗം മാത്രം-എസ്.ഡി.പി.ഐ
sdpi
23 സെപ്റ്റംബർ 2020

ന്യൂഡല്‍ഹി: ചൈനയ്ക്കുവേണ്ടി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ അറസ്റ്റിലായ രാജീവ് ശര്‍മ മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണെന്നും വമ്പന്‍ സ്രാവുകള്‍ അദ്ദേഹത്തിന് പിന്നിലുണ്ടെന്നും എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ്. ഈ വര്‍ഷം ഏപ്രില്‍ രണ്ടാം പകുതി മുതല്‍ ഇന്ത്യന്‍ പ്രദേശത്ത് നുഴഞ്ഞുകയറാന്‍ തുടങ്ങിയ ചൈന ഏകദേശം 38,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി ഇപ്പോള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ ഇതിനകം തന്നെ 20 സൈനികരുടെ ജീവന്‍ ബലിയര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ഉല്‍പ്പന്നങ്ങളെ നിരോധിക്കുന്ന വാചാടോപങ്ങളും തമാശയും കാണിക്കുന്നതല്ലാതെ രാജ്യത്തിന്റെ പ്രദേശം സംരക്ഷിക്കുന്നതിന് ഗൗരവതരമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.


ചൈന ഇന്ത്യന്‍ മണ്ണില്‍ അധിനിവേശം നടത്തുന്നതിനിടെയാണ് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി (വിഐഎഫ്) ബന്ധപ്പെട്ട ഫ്രീലാന്റ് മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മ ഒരു ചൈനീസ് യുവതിയോടൊപ്പം ഇന്ത്യന്‍ പ്രതിരോധത്തിന്റെ രഹസ്യരേഖകളുമായി അറസ്റ്റിലായത്. വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാവട്ടെ ദശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്ഥാപിച്ച സംഘപരിവാര ചിന്തകരുടെ കൂട്ടായ്മയാണ്. ചാരപ്പണിയില്‍ ഉള്‍പ്പെട്ട വമ്പന്‍ സ്രാവുകളുടെ പങ്കാളിത്തം കണ്ടെത്തുന്നതിന് നിഷ്പക്ഷവും കാര്യക്ഷമവുമായ ഇന്വേഷണം നടക്കേണ്ടതുണ്ട്. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് അവരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുകയും വര്‍ഗീയത വളര്‍ത്തുകയുമാണ് സംഘപരിവാരം. അതേസമയം, ഇതുവരെ വിദേശരാജ്യങ്ങള്‍ക്കായി ചാരപ്പണി നടത്തി പിടിയിലായ എല്ലാ കുറ്റവാളികളും ദേശസ്‌നേഹം അവകാശപ്പെടുന്ന സംഘപരിവാരത്തില്‍ പെട്ടവരാണ്, മറിച്ച് സംഘപരിവാരം രാജ്യദ്രോഹം ആരോപിക്കുന്നവരില്‍ ഉള്‍പ്പെടുന്നവരല്ല.


ചൈനയ്ക്ക് പ്രതിരോധ രഹസ്യ രേഖകള്‍ കൈമാറുന്നതില്‍ സംഘപരിവാര ബൗദ്ധീക കേന്ദ്രമായ വിവേകാനന്ദ ഫൗണ്ടേഷനുമായി അടുത്ത ബന്ധമുള്ള വ്യക്തിയുടെ പങ്കാളിത്തം ആശങ്കാജനകമാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശസ്‌നേഹം, സംഘികള്‍ക്ക് അവരുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാനുള്ള ജാലവിദ്യ മാത്രമാണ്. ഈ ചാരപ്പണി കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) പങ്കും പരിശോധിക്കേണ്ടതുണ്ട്. കാരണം, ലഡാക്കില്‍ ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുമ്പോള്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (AIIB) എന്ന ബീജിംഗ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര വികസന ബാങ്കില്‍ നിന്ന് ഇന്ത്യ 9,202 കോടി രൂപ വായ്പ നേടി.


പ്രതിപക്ഷ പാര്‍ട്ടികളുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും രാജ്യത്തെ നശിപ്പിക്കുന്നതില്‍ മോദിക്കും സംഘത്തിനും സഹായകമായ ഘടകങ്ങളാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ നിസ്സംഗതയും നിശബ്ദതയും നിഷ്‌ക്രിയത്വവും ഉപേക്ഷിച്ചില്ലെങ്കില്‍ ആര്‍.എസ്.എസിന്റെയും സംഘപരിവാരത്തിന്റെയും കൈകളിലൂടെ സുന്ദരമായ ഒരു രാജ്യത്തിന്റെ അപകടത്തിന് ഇന്ത്യയിലെ ജനങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടിവരും. അതിനാല്‍ ഫാഷിസ്റ്റുകളെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കുന്നതിന് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഉണര്‍ന്ന്

കര്‍മോല്‍സുകരായി മുമ്പോട്ട് വരണമെന്നും അബ്ദുല്‍ മജീദ് അഭ്യര്‍ത്ഥിച്ചു.