'വാച്ച് യുവര്‍ നെയ്ബര്‍' പദ്ധതി: ഗുരുതര സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കും- കെ കെ റൈഹാനത്ത്
sdpi
06 നവംബർ 2022
അയല്‍ക്കാരനു മേല്‍ ഒളിഞ്ഞുനോക്കാന്‍ അധികാരം നല്‍കുന്ന വാച്ച് യുവര്‍ നെയ്ബര്‍ പദ്ധതി സംസ്ഥാനത്ത് ഗുരുതര സാമൂഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹനാത്ത്. ജനമൈത്രി പോലീസിന്റെ ഭാഗമായാണ് 'വാച്ച് യുവര്‍ നെയ്ബര്‍' പദ്ധതി നടപ്പാക്കുകയെന്നും അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അത് പോലിസിനെ 112 എന്ന ഹെല്‍പ് ലൈനില്‍ വിളിച്ചറിയിച്ചാല്‍ ഏഴു മിനിട്ടിനകം പ്രതികരണം ഉണ്ടാവുമെന്നുമാണ് ഡിജിപി അനില്‍ കാന്ത് പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഇത്തരം പരിഷ്‌കാരങ്ങള്‍ അയല്‍വാസികള്‍ തമ്മില്‍ സംശയത്തിനും പകയ്ക്കും ഇടയാക്കും. പൗരന്മാരെ പരസ്പരം നോട്ടപ്പുള്ളികളാക്കുന്ന പദ്ധതി ഗുണത്തേക്കളേറെ ദോഷം ചെയ്യും. അയല്‍ക്കാര്‍ തമ്മിലുള്ള വിദ്വേഷത്തിനും സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കുന്ന ഈ നടപടിയില്‍ നിന്ന് അധികാരികള്‍ പിന്തിരിയണം. ഇപ്പോള്‍ തന്നെ ചിലയിടങ്ങളിലെങ്കിലും അല്‍വാസികളായ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളില്‍ സംശയങ്ങളും തെറ്റിദ്ധാരകളും നിലനില്‍ക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുരുതരമായ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന അയല്‍ക്കാരനെ നിരീക്ഷിക്കാന്‍ അധികാരം നല്‍കുന്ന പരിഷ്‌കാരത്തില്‍ നിന്നു പിന്മാറാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.