SDPI
ഹെൽപ് ഡസ്ക് : +91 471 233 7547

സമരങ്ങൾ

ഹോം » സമരങ്ങൾ

'മാധ്യമ പ്രവര്‍ത്തകരുടെ നിലനില്‍പ്പ് സമരം' ത്തിന് ഐക്യദാര്‍ഢ്യം

08-07-2015

കോഴിക്കോട്: കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് മാധ്യമ മുതലാളിമാര്‍ അടിമപ്പെടുകയാണെന്നും ഇത് സത്യസന്ധമായ മാധ്യമ പ്രവത്തനത്തെ അട്ടിമറിക്കുന്നുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. കേരളപത്ര പ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) കോഴിക്കോട് പ്രസ്‌ക്ലബിനു മുന്നില്‍ നടത്തിവരുന്ന 'മാധ്യമ പ്രവര്‍ത്തകരുടെ നിലനില്‍പ്പ് സമരം' ത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാദാപുരം ഇരകള്‍ക്ക് നിതീ നല്‍കണം: എസ്ഡിപിഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് 25ന്

25-03-2015

തിരുവനന്തപുരം: സാമുദായിക വിദ്വേഷികളുടെ അക്രമത്തിന് വിധേയമായി വീടും വസ്തുവകകളും കൊള്ളയടിക്കപ്പെട്ട നാദാപുരത്തെ ഇരകള്‍ക്ക് നിതീനല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 25ന് ബുനാഴ്ച എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്. നാദാപുരം തൂണേരി കലാപത്തിലെ പോലീസ് പങ്ക് അന്വേഷിക്കുക, കൊള്ള മുതല്‍ മുഴുവന്‍ തിരിച്ചുപിടിക്കുക, ഇരകള്‍ക്ക് സര്‍ക്കാര്‍ തന്നെ മതിയായ നഷ്ടപരിഹാരം നല്‍കുക, പുനരധിവാസം ഉറപ്പ് വരുത്തുക, കൊലപാതകത്തിലും കൊള്ളയിലും പങ്കാളികളായ മുഴുവന്‍ പേരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക എന്നാണ് പാര്‍ട്ടിയുടെ ആവശ്യം. കോഴിക്കാട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തിലെ തൂണേരി പ്രദേശത്ത് 2015 ജനുവരി 22 ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് മതപരമോ, രാഷ്ട്രീയപരമോ വര്‍ഗ്ഗീയമോ ആയകാരണങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രാദേശികമായി ഒരു വ്യക്തിയുമായുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയാണുണ്ടായത്. എന്നാല്‍ തൊട്ടടുത്ത ദിവസം തുണേരിയിലെ വെള്ളൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമം ഏകപക്ഷിയവും വര്‍ഗ്ഗീയവുമായിരുന്നു. സി.പി.എമ്മിന്റെ പ്രവര്‍ത്തകരാണ് മുസ്‌ലിം വീടുകള്‍ മാത്രം ലക്ഷ്യമിട്ട് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇത് തീര്‍ത്തും സങ്കുചിതമായിരുന്നു. മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് വീടുകള്‍ തകര്‍ത്തത്. യാദൃശ്ചികമായ സംഭവമല്ല തൂണേരിയില്‍ ഉണ്ടായത്. വന്‍ ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്. ആയതിനാല്‍ ഷിബിന്റെ വധം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നിലനില്‍ക്കുന്ന ദുരൂഹത അകറ്റുന്നതിന് സമഗ്രമായ അന്വേഷണം അനിവാര്യമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ്കുമാര്‍, പി.അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്‍് തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറി പി.കെ ഉസ്മാന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു.

നാദാപുരം നാടിന്റെ നൊമ്പരം ഐക്യദാര്‍ഢ്യദിനം - എസ്ഡിപിഐ

27-02-2015

കോഴിക്കോട്: നാദാപുരം ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഫെബ്രുവരി 27 വെള്ളി കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും നടത്തും. വൈകുന്നേരം 4.30ന് അരയിടത്ത് നിന്നാരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ദേശീയ സെക്രട്ടറിയേറ്റംഗം ഇ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ.വാസു, എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറിമാരായ എം.കെ.മനോജ്കുമാര്‍, പി.അബ്ദുല്‍ ഹമീദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച്.നാസര്‍, ഒ.അബ്ദുല്ല, രമേശ് നന്മണ്ട, കെ.ഇ.അബ്ദുല്ല, പ്രഫ. ഇ. അബ്ദുല്‍ റഷീദ്, പി.കെ. അബ്ദുല്‍ ലത്തീഫ്, സി.പി.സലാം നാദാപുരം എന്നിവര്‍ പ്രസംഗിക്കും. റാലിക്ക് ജില്ലാ പ്രസിഡന്റ് സി.എ.ഹാരിസ്, വൈസ് പ്രസിഡന്റ് ടി.കെ.കെ.ഫൈസി, എം.അഹ്മദ് മാസ്റ്റര്‍, സെക്രട്ടറി എസ്.നജീബ്, ജലീല്‍ സഖാഫി, ഷുക്കൂര്‍ മാസ്റ്റര്‍, ട്രഷറര്‍ എം.എ.സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

എറണാംകുളം

13-02-2015

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച് കൊച്ചിൻ റിഫൈനറിയിലേക്ക് മാർച്ച്‌ നടത്തി .

നാദാപുരം ; രോഷമിരമ്പിയ എസ് ഡി പി ഐ ദേശീയപാതാ ഉപരോധം.

05-02-2015

കോഴിക്കോട്; നാദാപുരം കലാപത്തിലെ ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരീ നല്കുക.മുഖ്യമന്ത്രി നാദാപുരം സന്ദര്‍ശിക്കുക,നാദാപുരത്തെ കൊള്ളമുതല്‍ പിടിച്ചെടുക്കുക.നിഷ്‌ക്രിയരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ ദേശീയപാതാ ഉപരോധത്തില്‍ വന്‍ പ്രതിഷേധമിരമ്പി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിനു എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വടകര കൈനാട്ടിയിലാണ് ദേശീയപാത ഉപരോധിച്ചത്. എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അഡ്വ കെ എം അഷ്‌റഫ് ഉപരോധം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരന്‍ പള്ളിക്കല്‍,ഇസ്മായില്‍ കമ്മന,നജീബ് അത്തോളി,സി എ ഹാരിസ്,സലിം അഴിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പോലീസിന്റെ അനാസ്ഥയും നിഷ്‌ക്രീയവുമാണ് നാദാപുരത്ത് ഈ വിധത്തില്‍ കലാപം കത്തിപടരാന്‍ കാരണം. നാദാപുരത്തിന്റെ കഴിഞ്ഞകാല അനുഭവങ്ങള്‍ മുന്‍നിര്‍ത്തി,കൊല നടന്ന ഉടന്‍ തന്നെ ജാഗ്രത പുലര്‍ത്താന്‍ പൊലീസുകാര്‍ തയ്യാറായില്ല.ക്രിമിനലുകള്‍ക്ക് അഴിഞാടാനുള്ള എല്ലാ സൌകര്യവും പോലീസിന്റെ മൗനാനുവാദത്തോടെ ലഭിച്ചു. നാദാപുരത്ത് കലാപം വിതക്കാനും, കൊള്ള നടത്താനും സി പി എം ആശീര്‍വാദം നല്കി എന്ന് മാത്രമല്ല നേതാക്കള്‍ അതിനു വേണ്ട നിര്‍ദേശവും നല്കിയിട്ടുണ്ട്.എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അഡ്വ കെ എം അഷ്‌റഫ് ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. അണികളെ കെട്ടഴിചുവിട്ടു ക്രിമിനലുകളെ വളര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് ഇവിടെ മുസ്ലിം ലീഗിനുള്ളത്.സമുദായ സേവനം എന്ന ലീഗിന്റെ അവകാശവാദം രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് വ്യക്തമായി കഴിഞ്ഞു.അഞ്ചു മന്ത്രിമാര്‍ ഉണ്ടായിട്ടും,അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ സമുദായംഗങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ലീഗു നേതാക്കള്‍, സി പി എം മായി ചേര്‍ന്ന് നാദാപുരത്ത് വീണ്ടും വിലപേശല്‍ രാഷ്ട്രീയം ആരംഭിച്ചിരിക്കുകയാണ്.ഇത് അനുവദിക്കുകയില്ല,നീതി ലഭിക്കുന്നത് വരെ ശക്തമായപ്രക്ഷോഭവുമായി മുന്നോട്ട് പോകും,ജില്ലാകമ്മറ്റി തുടക്കം കുറിച്ച പ്രക്ഷോഭപരിപാടി സംസ്ഥാന നേതൃത്വം ഏറ്റെടുത്തു അതിശക്തമായി മുന്നോട്ടു കൊണ്ടുപോകും അദ്ദേഹം കൂട്ടിചെര്‍ത്തു.

അമൃതാനന്ദമയി മഠത്തിലെ ദുരൂഹതയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം; അഡ്വ. കെ എം അശ്‌റഫ്

02-03-2014

പെരിന്തല്‍മണ്ണ: അമൃതാനന്ദമയി മഠത്തിലെ ദുരൂഹതകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്‌റഫ്. എസ്.ഡി.പി.ഐ.ജില്ലാ കമ്മിറ്റി നടത്തുന്ന മലപ്പുറം എന്ത് നേടി-ജില്ലാ വിഭജന വികസന ജാഥയുടെ മധ്യമേഖലാ പര്യടനം പൂലാമന്തോളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെഹല്‍ക മേധാവി തരുണ്‍തേജ്പാല്‍ ജയിലിലടക്കപ്പെട്ടതും ജസ്റ്റിസ് ഗാംഗുലി സ്ഥാനഭൃംഷ്ടനാക്കപ്പെട്ടതും സോഷ്യല്‍മീഡിയയില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. അമൃതാനന്ദമയി മഠത്തിനെതിരെ ആരോപണമുന്നയിച്ചത് 20വര്‍ഷം അവിടെ കഴിഞ്ഞ വിദേശവനിതയാണെന്ന വസ്തുത മറച്ചു വച്ച് സോഷ്യല്‍മീഡയയില്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് സംഘപരിവാര സ്വാധീനത്തിനു വഴങ്ങിയാണെന്നു സംശയിക്കേണ്ടി വരും. മുസാഫര്‍ നഗറില്‍ മുസ്്‌ലിംകള്‍ കൂട്ടക്കുരുതിക്കിരയായപ്പോഴും ഡല്‍ഹിയില്‍ ഗൗസിയ മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ഒന്നും ചെയ്യാതെ മാറി നിന്ന മുസ്്‌ലിംലീഗ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കപട സ്‌നേഹവുമായാണ് മലപ്പുറത്തെത്തുന്നത്. മലപ്പുറത്തെ നിഷ്‌കളങ്കരായ വോട്ടര്‍മാരെ ഇനിയും പറഞ്ഞു പറ്റിക്കാമെന്ന ലീഗിന്റെ സ്വപ്‌നം പൊതുസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. മധ്യമേഖലാ ജാഥാ ക്യാപ്റ്റന്‍ നാസറുദ്ദീന്‍ എളമരത്തിന് സംസ്ഥാന പ്രസിഡന്റ് പതാക കൈമാറി. മുസ്തഫ കൗമുദി അധ്യക്ഷത വഹിച്ചു. ജാഥാ ഡയറക്ടര്‍ പി ദാവൂദ്, എസ്.ഡി.പി.ഐ ജില്ലാ വൈസ്പ്രസിഡന്റ് പി എം ബഷീര്‍, സി ജി ഉണ്ണി, സൈത് മദനി സംസാരിച്ചു. മുതുക്കുറുശ്ശി, തൂത, കരിങ്കല്ലത്താണി, വെട്ടത്തൂര്‍, മേലാറ്റൂര്‍, പട്ടിക്കാട് കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ നാസറുദ്ദീന്‍ എളമരം, സി ജി ഉണ്ണി, അഡ്വ.സാദിഖ് നടുത്തൊടി, നൗഷാദ് മംഗലശ്ശേരി, പി എം ബഷീര്‍, പി ദാവൂദ് സംസാരിച്ചു. സമാപനസമ്മേളനം എസ്.ഡി.പി.ഐ.ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മുസ്തഫ കൗമുദി അധ്യക്ഷത വഹിച്ചു. ജാഥ ഞായറാഴ്ച മങ്കട മണ്ഡലത്തില്‍ പര്യടനം നടത്തും.

കോഴിക്കോട്

30-03-2014

വാതക പൈപ്പ് ലൈന്‍ പദ്ധതി തടയുകഎസ്.ഡി.പി.ഐ ധര്ണ്ണ നടത്തി

വയനാട്

10-10-2014

ആവശ്യങ്ങൾ അംഗികരിക്കുക

പത്തനംതിട്ട

10-10-2014

എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച്‌

പാലക്കാട്‌

10-10-2014

എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച്‌

മലപ്പുറം

10-10-2014

ആദിവാസികളുടെ നില്‍പ്പ് സമരം പൊതുസമൂഹം ഏറ്റെടുക്കണം: നാസറുദ്ദീന്‍ എളമരം മലപ്പുറം: തലസ്ഥാനനഗരിയില്‍ ഭൂമിക്കു വേണ്ടി ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരം കേരളീയ പൊതുസമൂഹം ഏറ്റെടുക്കണമെന്ന് എസ്.ഡി.പി.ഐ.സംസ്ഥാന ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം. നില്‍പ്പ് സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ.ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിലേറെയായി ഭരണസിരാ കേന്ദ്രത്തിനു മുമ്പില്‍ ആദിവാസികള്‍ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുകയാണ് കേരളത്തിലെ ഇരു മുന്നണികളും. 57വര്‍ഷമായി സംസ്ഥാനം മാറിമാറി ഭരിക്കുന്ന ഇടതു വലത് മുന്നണികള്‍ ആദിവാസികളെ അക്ഷരാര്‍ത്ഥത്തില്‍ വഞ്ചിച്ചിരിക്കുകയാണ്. 2001ല്‍ ആദിവാസികള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ കുടില്‍കെട്ടി നടത്തിയ സമരം ഒത്തു തീര്‍പ്പാക്കാനായി ആന്റണി സര്‍ക്കാര്‍ ആദിവാസികളെ പറഞ്ഞു പറ്റിക്കുകയായിരുന്നു. ഭരണഘടനയുടെ ശക്തമായ പിന്തുണയുണ്ടായിട്ടും ആദിവാസികളുടെ സ്വയംഭരണവും ഭൂമിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള നിയമങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി ഭരണകൂടങ്ങള്‍ക്കില്ലാത്തതാണ് കാടിന്റെ മക്കളെ വീണ്ടും സമരമുഖത്തെത്തിച്ചിരിക്കുന്നത്. ഭരണഘടനാ വാഗ്ദാനങ്ങള്‍ പാലിക്കേണ്ട സര്‍ക്കാര്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നാക്കം പോകുകയാണ്. ആദിവാസി ക്ഷേമവകുപ്പുകള്‍ക്കു പകരം മാവോയിസ്റ്റുകളെന്നു പറഞ്ഞു ആദിവാസികള്‍ക്കെതിരെ പോലിസ് രാജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം അനിവാര്യമാണെന്നും നാസറുദ്ദീന്‍ എളമരം കൂട്ടിച്ചേര്‍ത്തു. എസ്.ഡി.പി.ഐ.ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര, ഖജാന്‍ജി അഡ്വ. സാദിഖ് നടുത്തൊടി, വൈസ്പ്രസിഡന്റുമാരായ പി എം ബഷീര്‍, സി ജി ഉണ്ണി, സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ സംസാരിച്ചു. മാര്‍ച്ചിനും പ്രകടനത്തിനും ടി എം ഷൗക്കത്ത്, പി പി ഷൗക്കത്തലി, ടി സിദ്ദീഖ്, എ ബീരാന്‍കുട്ടി, എം പി ഹംസ, മുസ്തഫ കൗമുദി, എം മന്‍സൂര്‍, ഫൈസല്‍ ആനപ്ര നേതൃത്വം നല്‍കി.

കോഴിക്കോട്

27-11-2014

ആവശ്യങ്ങൾ അംഗികരിക്കുക

ഇടുക്കി

10-10-2014

ഇടുക്കി കളക്ട്രറ്റിനു മുന്നിലെ മാര്‍ച്ച് എസ്ഡിപിഐ ദേശീയ ഉപാദ്ധ്യക്ഷന്‍ സാംകുട്ടി ജേക്കബ് ഉത്ഘാടനം ചെയ്യുന്നു

ഇടുക്കി

10-10-2014

ആദിവാസി സമരങ്ങളെ അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്ക് താക്കീതായി എസ്ഡിപിഐ കളക്ട്രേറ്റ് മാര്‍ച്ച് സ്വന്തം പ്രതിനിധി പൈനാവ് (ഇടുക്കി) : ആദിവാസികളുടെ സമരങ്ങളേയും അവകാശങ്ങളേയും അവഗണിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി എസ്ഡിപിഐയുടെ ജനകീയ കളക്ട്രേറ്റ് മാര്‍ച്ച് ശ്രദ്ധേയമായി. നൂറുക്കണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കളക്ട്രേറ്റിനു മുന്നിലേക്ക് മാര്‍ച്ച നടത്തി. പൈനാവ് ജംഗ്ഷനില്‍ നിന്നും പ്രതികൂല കാലാവസ്ഥയിലും അണ മുറിയാത്ത പോരാട്ട വീര്യവുമായി ഇടുക്കി കളക്ട്രേറ്റിന്റെ പ്രധാന കവാടത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്യോഗസ്ഥരുടെ അടക്കം പ്രശംസക്ക് കാരണമായി. തികഞ്ഞ അച്ചടക്കത്തോടെ ആദിവാസി -ദളിത് സമൂഹത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ നവ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രയാണത്തെ ആകാംക്ഷയോടേയാണ് ജനങ്ങള്‍ വീക്ഷിച്ചത്. മാര്‍ച്ച് കളക്ട്രേറ്റിന്റെ പ്രധാന ഗേറ്റില്‍ പോലിസ് തടഞ്ഞതോടെ മുദ്രാവാക്യം വിളികളുമായി വാളണ്ടിയര്‍മാര്‍ കളക്ട്രേറ്റിനെ പ്രകമ്പനം കൊള്ളിച്ചു. തുടര്‍ന്ന് പ്രധാന ഗേറ്റിനു മുന്നില്‍ നടന്ന വിശദീകരണ യോഗം എസ്ഡിപിഐ ദേശീയ ഉപാദ്ധ്യക്ഷന്‍ സാംകുട്ടി ജേക്കബ് ഉത്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിനു മുന്നില്‍ നാളുകളായി നില്‍പ്പു സമരം നടത്തുന്ന ആദിവാസികളുടെ ഭൂമിയെന്ന ആവശ്യം അടിയന്തിരമായി സര്‍ക്കാര്‍ അനുവദിച്ചു നല്‍കാന്‍ തയ്യാറാകണം. കൂടാതെ ചെങ്ങറയിലും മുത്തങ്ങളയിലും പെരിഞ്ചാംകുട്ടിയിലും ചിന്നക്കനാലിലും അടക്കം ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും സാംകുട്ടി ജേക്കബ് പറഞ്ഞു. പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷറഫുദ്ദീന്‍ അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി നെജീബ് നെയ്യാശേരി സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി എസ് മധു, വി.എം ജലീല്‍, റിയാസ് പെരിയാര്‍ എന്നിവര്‍ സംസാരിച്ചു. എസ്ഡിപിഐ ഇടുക്കി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചിന് സുനാഫ് പെരുവന്താനം, വി എം ജലീല്‍, സുധീര്‍ കെ എം അടിമാലി, മുജീബ് തൊടുപുഴ എന്നിവര്‍ നേതൃത്വം നല്‍കി.

എറണാംകുളം

10-10-2014

ആവശ്യങ്ങൾ അംഗികരിക്കുക

ആലപ്പുഴ

16-09-2014

രണ്ടാം ഭുസമരം

ആലപ്പുഴ

16-09-2014

രണ്ടാം ഭുസമരം

കണ്ണൂർ

23-10-2014

പ്രകടനം

കോട്ടയം

23-11-2014

പ്രതിഷേധ പ്രകടനം

തിരുവനന്തപുരം

14-11-2014

വന്ധ്യംകരണ കൂട്ടക്കൊല

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183