SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

എസ്.ഡി.പി.ഐ. കണ്ണൂര്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
ജനറല്‍ സെക്രട്ടറി - ബി ശംസുദ്ദീന്‍ മൗലവി
കണ്ണൂർ
12 നവംബർ 2014

കണ്ണൂര്‍: യു.പി.എ. ഭരണമല്ല, യു.എ.പി.എ. ഭരണമാണ് നടക്കുന്നതെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനദ്രോഹഭരണത്തിന് അന്ത്യംകുറിക്കുമെന്നും എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ എസ്.ഡി.പി.ഐ. കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതറിയാവുന്ന കോണ്‍ഗ്രസ് നരേന്ദ്രമോഡിയുടെ പേരുപറഞ്ഞ് വോട്ടുതട്ടാന്‍ ശ്രമിക്കുകയാണ്. അത്തരത്തിലുള്ള മോഡിഭയം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ അബ്്ദുല്‍ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ്, ജില്ലാ ജനറല്‍ സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവി, സെക്രട്ടറി നൗഷാദ് കീച്ചേരി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി സജീര്‍ മട്ടന്നൂര്‍, നഗരസഭാ കൗണ്‍സിലര്‍ കെ പി സുഫീറ, എസ് പി മുഹമ്മദലി, ശരീഫ, എസ്.ഡി.ടി.യു. ജില്ലാ പ്രസിഡന്റ് മഷൂദ് കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് കെ വി സി കെ വി സി അബ്്ദുല്ല ഹാജി പങ്കെടുത്തു. 

കെ വി സി അബ്്ദുല്ല ഹാജി മുഖ്യരക്ഷാധികാരിയും കെ മുഹമ്മദ് കുഞ്ഞി ചെയര്‍മാനും ബി ശംസുദ്ദീന്‍ മൗലവി ജനറല്‍ കണ്‍വീനറും എ ഫൈസല്‍ ഖജാന്‍ജിയുമായി 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കണ്‍വന്‍ഷന്‍ രൂപം നല്‍കി.


-ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗാലറി കണ്ണുക