കൈയേറ്റ ഭൂമി ഒഴിപ്പിക്കല്‍: സര്‍ക്കാര്‍ നടപടികള്‍ പ്രഹസനമാവരുത്- എസ്ഡിപിഐ
SDPI
12 മെയ് 2019
കോഴിക്കോട്: സംസ്ഥാനത്തെ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന നീക്കം പ്രഹസനമാവരുതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ വന്‍കിട കൈയേറ്റക്കാരെ വരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. കൊട്ടിഘോഷിച്ച് ആരംഭിക്കുന്ന കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ കേവലം റെവന്യൂ ഉദ്യോഗസ്ഥരെ ബലിയാടാക്കി അവസാനിപ്പിക്കുന്ന രീതിയാണ് ഈ സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്നത്. സംസ്ഥാനത്ത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ തെരുവുകളിലും പുറമ്പോക്കുകളിലും അഭയം തേടുമ്പോള്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെ കൈയടക്കി വച്ചിരിക്കുന്നത്. കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ പുതിയ സര്‍വേയുമായി റെവന്യൂ വകുപ്പും സര്‍ക്കാരും നടത്തുന്ന നീക്കം മുന്‍കാലങ്ങളിലെ പോലെ കേവലം നാട്യങ്ങളായി മറരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റങ്ങളെ നിയമാനുസൃതമാക്കാന്‍ പരിശ്രമിക്കുന്ന സര്‍ക്കാരിന്റെ പുതിയ നീക്കം സംശയകരമാണെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.