കെവിന്‍ വധം: എസ്‌ഐ യെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണം: എസ്ഡിപിഐ
SDPI
30 മെയ് 2019
കോട്ടയം: സംസ്ഥാനത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയായ (ജാതിക്കൊല) കെവിന്‍ വധക്കേസില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കപ്പെട്ട എസ്ഐ യെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്ത നടപടി ഉടന്‍ റദ്ദാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പോലിസ് മേധാവി പോലും അറിയാതെയാണ് കുറ്റവാളിയായ പോലിസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത നടപടി താന്‍ അറിഞ്ഞില്ലെന്നാണ് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ് റ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പിന്നെ ആരാണ് കുറ്റവാളിയായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന ഷിബുവിന്റെ നിസ്സംഗതയും പ്രതികള്‍ക്കനുകൂലമായ നിലപാടുമാണ് കെവിന്റെ മരണത്തിനിടയാക്കിയതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അയാള്‍ക്കെതിരേ നടപടിയെടുത്തത്. ഗാന്ധിനഗര്‍ എസ്ഐയും എഎസ്ഐയും കേസില്‍ പ്രതിചേര്ക്കപ്പെടേണ്ടവരായിരു
ജാതിക്കൊല നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും നവോത്ഥാന മുന്നേറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടതു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി കെവിന്റെ വീടു സന്ദര്‍ശിക്കാത്തതും സംശയകരമാണ്. ക്രമസമാധാന പാലന ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഇനി പ്രതീക്ഷ വിചാരണ കോടതി മാത്രമാണെന്നും തുളസീധരന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ്, ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍, സെക്രട്ടറി മുഹമ്മദ് സാലിഹ് എന്നിവരും സംബന്ധിച്ചു.