കെപിഎസി ലളിതയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
SDPI
23 ഫെബ്രുവരി 2022
തിരുവനന്തപുരം: മികച്ച അഭിനേത്രിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനുമായ കെപിഎസി ലളിതയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല അനുശോചിച്ചു. നൃത്തത്തിലൂടെ കലാരംഗത്തെത്തി പിന്നീട് നാടകങ്ങളിലും ചലച്ചിത്രങ്ങളിലുമായി ഒട്ടേറെ ജീവിക്കുന്ന കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് അവര്‍ വിടവാങ്ങിയിരിക്കുന്നത്. വ്യത്യസ്ഥ ഭാവങ്ങളിലും വേഷ പകര്‍ച്ചയിലും ഏറെ തന്മയത്വത്തോടെ സഹൃദയ ലക്ഷങ്ങളുടെ മനസുകളില്‍ ചിരപ്രതിഷ്ഠ നേടാന്‍ കെപിഎസി ലളിത എന്ന കലാകാരിക്ക് സാധിച്ചു. അഭിനയ മികവിന് നാല് സംസ്ഥാന പുരസ്‌കാരവും രണ്ട് ദേശീയ പുരസ്‌കാരവും നേടി. കെപിഎസി ലളിതയുടെ വിയോഗത്തില്‍ വേദനിക്കുന്ന ഉറ്റവരുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹൃദയ ലോകത്തിന്റെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും പി ജമീല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.