എസ്.ഡി.പി.ഐ പഴുന്നാന ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴുന്നാന സെന്ററില്‍ നടത്തിയ റേഷന്‍ കാര്‍ഡ് അപേക്ഷാഫോറം പൂരിപ്പിക്കല്‍ കാംപയിനില്‍ നിന്ന്
തലച്ചിറ ;ഹൃദയവാല്‍വിന്റെ തകരാറിനെ തുടര്‍ന്നുണ്ടായ അണുബാധ മൂലം തലച്ചോറിനു തകരാര്‍ സംഭവിക്കുകയു ശരീരത്തിന്റെ ഒരു വശം തളരുകയും ചെയ്ത നിര്‍ധന കുടുംബത്തില്‍പെട്ട യുവതിക്ക് എസ് ഡി പി ഐ തലച്ചിറ ബ്രാഞ്ച് കമ്മിറ്റി ചികില്‍സ സഹായമായി ഇരുപത്തയ്യായിരം രൂപ നല്‍കി .തലച്ചിറ വിളയില്‍ വീട്ടില്‍ കമറുദ്ധീന്‍ മൌലവിയുടെ ഭാര്യ സബീലയ്കാണ് ചികില്‍സ സഹായം നല്‍കിയത് .എസ് ഡി പി ഐ തലച്ചിറ ബ്രാഞ്ച് കമ്മിറ്റി സ്വോരൂപിച്ച തുക ബ്രാഞ്ച് സെക്രെടരി സുനീത് യുവതിയുടെ കുടുംബത്തിന് കയ്മാറി . ബ്രാഞ്ച് പ്രസിഡന്റ് സലിം ,റാഫി കടുവപ്പറ , അനീഷ് ,അസ്ലം തുടങ്ങിയവര്‍ സംബന്തിച്ചു.
എസ്.ഡി.പി.ഐ പുഴക്കാട്ടിരി പഞ്ചായത്ത് കമ്മിറ്റി നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം നിര്‍വഹിച്ചു. പാര്‍ട്ടി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം വീട് വെക്കുവാന്‍ സ്ഥലം വിട്ടുകൊടുത്ത മജീദ് ഫൈസിയെയും കുടുംബത്തെയും അനുമോദിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത ദൗത്യം വിലപ്പെട്ടതാണെന്നും പ്രവര്‍ത്തകരെ പ്രത്യേകം ഈ അവസരത്തില്‍ അഭിനന്ദിക്കുന്നതായും ഇവിടെ കൂടിയ മുഴുവന്‍ പേര്‍ക്കും ഇതുപോലുള്ള സേവനപ്രവര്‍ത്തനം നടത്തുവാന്‍ കഴിയുമാറാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എസ്.ഡി.പി.ഐ മങ്കട മണ്ഡലം സെക്രട്ടറി അലി അരിപ്ര ശിഹാബ് പൗങ്ങാങ്ങര, ജെ.എം.ടി.യു ജില്ലാ പ്രസിഡന്റ് ഹംസ അങ്ങാടിപ്പുറം, സജീര്‍ അരി, അഡ്വ. എ.എ.റഹീം, മജീദ് ഫൈസി എന്നിവര്‍ സംസാരിച്ചു. പുഴക്കാട്ടിരി എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് റഹീം പരവക്കല്‍, അബ്്ദുറഹ്്മാന്‍ എന്ന കുഞ്ഞിപ്പ, ഗഫൂര്‍ കടുങ്ങപ്പുറം, റസാഖ് പാലോളി, മജീദ് രാമപുരം, ബഷീര്‍ രാമപുരം, ബാവ പുഴക്കാട്ടിരി, അബൂട്ടി, സൈഫുല്ല, മുഹമ്മദ് ഷാ, അബ്ദുല്ല പനങ്ങാങ്ങര, സലീം അലവി പാതിരമണ്ണ, അന്‍വര്‍ പാതിരമണ്ണ, സക്കീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183