SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

സ്വകാര്യ കമ്പനിക്കുവേണ്ടി വിമാനത്താവളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: ജലീല്‍ നീലാമ്പ്ര
SDPI
കോഴിക്കോട്
10 സെപ്റ്റംബർ 2015

ജനങ്ങളുടെ സഹകരണത്തോട് കൂടി ഇന്ത്യയില്‍ ആദ്യമായി സ്ഥാപിച്ചതാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട്. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥലോബിയും കണ്ണൂരിലെ സ്വകാര്യ കമ്പനിക്ക് കൂട്ട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര പറഞ്ഞു.
കേരളത്തിലെ സമ്പത്ത് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്ന മലബാര്‍ ഭാഗത്തുള്ള പ്രവാസികളുടെ യാത്ര ദുരിതമാക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. എത്രയും വേഗം റീകാര്‍പ്പറ്റ് പൂര്‍ത്തികരിച്ച്  ആവശ്യമായ ഭൂമി മാര്‍ക്കറ്റ് വില കൊടുത്ത് വങ്ങി റണ്‍വെ വീതി കൂട്ടി കരിപ്പൂര്‍ വിമാനത്താളത്തിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കണെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും മലബാര്‍ ഡവലെപ്‌മെന്റ് ഫോറവും സംയുക്തമായി സംഘടിപിച്ച കോഴിക്കോട് വിമാനത്താവള അവഗണനക്കെതിരെ അനിശ്ചിതകാല സത്യാഗ്രഹ സമര പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഡി.പി.ഐ സിറ്റി കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ കയ്യൂം, റാഫി പയ്യാനക്കല്‍, പിപി നൗഷീര്‍, പി.കെ റഫീഖ്, മുനീര്‍ കുറ്റിച്ചിറ, ഗഫൂര്‍ വെള്ളയില്‍, ഷബീര്‍ കിണാശ്ശേരി തുടങ്ങിയവര്‍ ഐക്യദാഢ്യ റാലിക്ക് നേതൃത്വം നല്‍കി.