SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

കുറ്റ്യാടി സംഭവം: സിപിഎം നടത്തിയ വധശ്രമവും പോലീസ് അതിക്രമവും തികഞ്ഞ കാടത്തം എസ്.ഡി.പി.ഐ
jaleelkkp
കോഴിക്കോട്
13 നവംബർ 2015

കോഴിക്കോട്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ നിസാറിന് നേരെ നടത്തിയ വധശ്രമം തികഞ്ഞ കാടത്തവും അപലപനീയവുമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. രക്ത ചാലുകള്‍ നല്‍കിയ തിരിച്ചടികളില്‍ നിന്നും സി.പി.എം എന്ന രാഷ്ടീയ പാര്‍ട്ടി പാഠം പടിച്ചിട്ടില്ലെന്നും വേണം കരുതാന്‍. സമൂഹം കൂടുതല്‍ ജനാധിപത്യ വല്‍കരിക്കപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ സി.പി.എം അക്രമം വെടിയാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത വെല്ലുവിളികളായിരിക്കും സി.പി.എമ്മിനു അഭിമുഖീകരിക്കേണ്ടിവരുക. അത്യാസന്ന നിലയില്‍ നിസാറിനെ വഹിച്ചു വന്ന ആംബുലന്‍സ് വഴിയില്‍ തടയുകയും അതിക്രമം നടത്തുകയും ചെയ്ത അത്തോളി പോലീസിന്റെ നടപടി മനുഷ്യത്ത രഹിതവും നിയമ വ്യവസ്ഥക്കു കളങ്കവുമാണ്. പരിശോധന നടത്താനെന്ന വ്യാജേനയാണ് ആംബുലന്‍സ് തടഞ്ഞു വെച്ചത്. വിശയത്തിന്റെ ഗൗരവം ബോധിപ്പിച്ചിട്ടും ആംബുലന്‍സ് വിട്ടു കൊടൂക്കാന്‍ പോലീസ് തയ്യാറായില്ല. മരണത്തോടു മല്ലടിക്കുന്ന ഒരാളോട് ക്രൂരമായ് പെരുമാറിയ പോലീസ് ഉദ്ദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു അന്വേഷണം നടത്തണമെന്നാണ്എസ്.ഡി.പി.ഐ
ആവശ്യപ്പെടുന്നത്. ഇതു സംബന്ധമായ് ഈ മാസം 16 ാം തിയ്യതി വടകര എസ്.പി ഓഫീസ് മാര്‍ച്ച് നടത്താനും ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡന്റ് എം എ സലീം, ജനറല്‍ സെക്രട്ടറി  ഷുക്കുര്‍ മാസ്റ്റര്‍, സെക്രട്ടറിമാരായ നജീബ് അത്തോളി, സലീം കാരാടി, കെ.പി ഗോപി, സാലിം അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.