SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

ജനദ്രോഹ മുന്നണികള്‍ക്കുള്ള മറുപടിയായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ്
എസ്.ഡി.പി.ഐ
എറണാംകുളം
09 ജൂലൈ 2014

ജനദ്രോഹ മുന്നണികള്‍ക്കുള്ള മറുപടിയായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് ആലുവ: കേരളത്തിലെ ഭരണപ്രതിപക്ഷത്തിരുന്ന് സഹകരണമുന്നണികളായി പ്രവര്‍ത്തിക്കുന്ന ഇടത്-വലത് മുന്നണികളുടെ ജനദ്രോഹ നടപടികള്‍ക്കുള്ള മറുപടിയായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ പുറത്തുവരാന്‍ പോകുന്നതതെന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ് പറഞ്ഞു. എടത്തല കോമ്പാറയില്‍ സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് വിതരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പാര്‍ട്ടികളില്‍ രാജിവെച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്നവര്‍ക്ക് ജില്ലാ പ്രസിഡന്റ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. ആലുവ മണ്ഡലം പ്രസിഡന്റ് റഷീദ് എടയപ്പുറം, മണ്ഡലം സെക്രട്ടറി റസാഖ് പേലില്‍, ജെനി ഹരിഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


-ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗാലറി കണ്ണുക