സൗജന്യ കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.
എസ്.ഡി.പി.ഐ
കോട്ടയം
12 നവംബർ 2014
എസ്.ഡി.പി.ഐ ഈരാറ്റുപേട്ട പഞ്ചായത്ത് കമ്മിറ്റിയുടെയും കനിവ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെയും സംയുക്ത അഭിമുഖത്തില്‍ നടപ്പാക്കുന്ന സൗജന്യ കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം വ്യാപാരി വ്യവസായി ഏകോപനസമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
വേനല്‍ കനതത്തോടെ കുടിവെള്ളക്ഷാമം രൂക്ഷമായ ഈരാറ്റുപേട്ട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സൗജന്യമായി കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് എസ്.ഡി.പി.ഐയും കനിവും സംയുക്തമായി നടപ്പാക്കുന്നത്. യോഗത്തില്‍ ആരിഫ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. പത്താഴപ്പടി മസ്ജിദ് റഹ്്മാന്‍ ഇമാം അര്‍ഷദ് മൗലവി, എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അയ്യൂബ് ഖാന്‍, വി.കെ. കബീര്‍, ഇസ്മായീല്‍ കീഴേടം, അന്‍സാരി ഈലക്കയം, പരിക്കൊച്ച് കുന്തീപറമ്പില്‍, ഹിലാല്‍, സബീര്‍ കുരുവനാല്‍, ഹാഷിംലബ്ബ, യാസിര്‍ കരക്കാട്, കെ.കെ.നിസാര്‍ കറുകാഞ്ചേരില്‍ എന്നിവര്‍ സംസാരിച്ചു.
-ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗാലറി കണ്ണുകI