SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

എസ്.ഡി.പി.ഐ കരിയാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് അഗ്നിക്കിരയാക്കി
എസ്.ഡി.പി.ഐ
കണ്ണൂർ
06 ഒക്ടോബർ 2014

പാനൂര്‍ : പിന്നില്‍ ലീഗ് ഗൂഡാലോചനയെന്ന് സംശയം

ഒക്ടോബര്‍ 6 തിങ്കളാഴ്ച അര്‍ധരാത്രി 12.30ന് എസ്.ഡി.പി.ഐ കരിയാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കുകയും ഓഫീസിലുണ്ടായിരുന്ന ഫര്‍ണീച്ചറടക്കം മുഴുവന്‍ സാധനങ്ങളും കത്തിനശിക്കുകയും ചെയ്തു. വനിതാ സഹകരണബാങ്കും എസ്.ഡി.പി.ഐ ഓഫീസും ഒരു പീടികയും ഒന്നാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാംനിലയിലേക്ക് കയറാനുള്ള ഏണിപ്പടിയുടെ പൂട്ടുകള്‍ തകര്‍ത്താണ് അക്രമികള്‍ ഓഫീസിലെത്തിയത്. ഓഫീസിന്റെ വാതില്‍ തകര്‍ത്തതിന് ശേഷമാണ് ആക്രമികള്‍ ഓഫീസിനകത്ത് കയറിയത്. ഓഫീസിന്റെ ജനലുകള്‍ മുഴുവന്‍ തല്ലിത്തകര്‍ക്കുകയും ചെയ്തും. 30 കസേരകള്‍ 2 മേശകള്‍ നിരവധി എസ്.ഡി.പി.ഐ പതാകകള്‍ തുടങ്ങിയ അഗ്നിക്കിരയാക്കി. 

പ്രദേശത്തെ ഒരു പ്രമുഖ ലീഗ് നേതാവിന്റെ വീട്ടില്‍ നടന്ന ഗൂഡാലോചനയ്ക്കുശേഷമാണ് ഓഫീസ് അഗ്നിക്കിരയാക്കിയതെന്ന് പറയപ്പെടുന്നു. 

ഓഫീസ് കത്തിച്ചതിനെതിരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കരിയാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇബ്രാഹീം, താഹിര്‍ ഹാജി, സലാം കരിയാട് നേതൃത്വം നല്‍കി.

ജില്ലാ പ്രസിഡന്റ് കെ.കെ. അബ്ദുല്‍ ജബ്ബാര്‍, വൈസ് പ്രസിഡന്റ് സി.കെ. ഉമ്മര്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ഹാറൂണ്‍ കടവത്തൂര്‍ ഓഫീസ് സന്ദര്‍ശിച്ചു. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം തടയുന്നവര്‍ക്കെതിരേ ശക്തമായ പൊതുജനമുന്നേറ്റം സംഘടിപ്പിക്കുമെന്ന് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ചൊക്ലി പോലിസില്‍ പരാതി നല്‍കി. 


-ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗാലറി കണ്ണുക