SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

ലീബയെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണം: എസ്.ഡി.പി.ഐ
എസ്.ഡി.പി.ഐ
എറണാംകുളം
13 നവംബർ 2014

കൊച്ചി: ചേരാനല്ലൂര്‍ സ്വദേശിനി ലീബയെ ക്രൂരമായി മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നു എസ്.ഡി.പി.ഐ വനിതാവിഭാഗം ജില്ലാ ജോയിന്റ് കണ്‍വീനര്‍ സുനിത നിസാര്‍. സ്ത്രീ സുരക്ഷയ്ക്കായി സെമിനാറുകളും പുതിയ പദ്ധതികളും ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നിയമം നടപ്പിലാക്കേണ്ടവരുടെ ഭാഗത്തു നിന്നുണ്ടായ ഇത്തരം നടപടികള്‍ അപലപനീയമാണെന്നും ലീബയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം അവര്‍ പറഞ്ഞു.

നട്ടെല്ലിനും തലയ്ക്കും ക്ഷതമേറ്റതിനാല്‍ പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ലീബ. നിര്‍ദ്ധന കുടുംബാംഗമായ ലീബയുടെ ചികില്‍സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ലീബയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ എസ്.ഐ.യെയും വനിതാപോലിസുകാരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ബീവി നാസിം, റസീന സമദ്, ഇര്‍ഷാന, നഫീസ എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.


-ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗാലറി കണ്ണുക