SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

തിരൂര്‍ ജില്ലാ രൂപീകരണ വിഷയത്തില്‍ സി.പി.എമ്മും മുസ്്‌ലിംലീഗും ജനസംഘത്തിന്റെ പാതയില്‍; നാസറുദ്ദീന്‍ എളമരം
എസ്.ഡി.പി.ഐ
മലപ്പുറം
05 നവംബർ 2014

മഞ്ചേരി: മലപ്പുറത്തിന്റെ സമഗ്രവികസനത്തിലേക്കുള്ള സുപ്രധാന ചുവടു വപ്പായ തിരൂര്‍ ജില്ലാ രൂപീകരണത്തെ എതിര്‍ക്കുന്ന മുസ്്‌ലിംലീഗും സി.പി.എമ്മും മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ത്ത ജനസംഘത്തിന്റെ പാതയിലാണെന്ന് എസ്.ഡി.പി.ഐ.സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം എന്ത് നേടി-ജില്ലാ വിഭജന വികസന ജാഥയുടെ മധ്യമേഖലാ ക്യാപ്റ്റനുമായ നാസറുദ്ദീന്‍ എളമരം. മഞ്ചേരിയില്‍ നടന്ന ജില്ലാവിഭജന വികസന ജാഥ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനസംഘത്തിന്റെ പിന്തുടര്‍ച്ചക്കാരായ ബി.ജെ.പി.മലപ്പുറത്തെ പുതിയ ജില്ലയെ എതിര്‍ക്കുന്നത് അവരുടെ പ്രത്യയ ശാസ്ത്രപരമായ നിലപാടില്‍ നിന്നു കൊണ്ടാണെന്ന കാര്യം വ്യക്തമാണ്. എതിര്‍ത്തില്ലെങ്കില്‍ നിലനില്‍പ്പിനെ ബാധിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി.പുതിയ ജില്ലക്കെതിരെ എതിര്‍പ്പുമായി രംഗത്തു വരുന്നത്. എന്നാല്‍ മുസ്്‌ലിംലീഗും സി.പി.എമ്മും മലപ്പുറം വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തെ വിഘടനവാദമായി വിശേഷിപ്പിക്കുന്നത് പരസ്പര കച്ചവട കൂട്ടുകെട്ടിന്റെ ബാക്കി പത്രമാണ്. 

രാജ്യത്തു നടക്കുന്ന വികേന്ദ്രീകരണ നടപടികളെക്കുറിച്ചും കേരളത്തിന്റെ സാമൂഹിക സാഹചര്യത്തെക്കുറിച്ചും വ്യക്തമായി പഠനം നടത്തിയ ശേഷമാണ് മലപ്പുറത്തിന്റെ സമഗ്രവികസനത്തിന് മലപ്പുറത്തെ രണ്ടു ജില്ലകളാക്കി വിഭജിക്കണമെന്ന ആവശ്യം എസ്.ഡി.പി.ഐ.മുന്നോട്ടു വച്ചത്. ജില്ലയുടെ വികസനത്തിനുപകരിക്കുന്ന പ്രായോഗികവും ലളിതവുമായ നടപടി ജില്ലാ വിഭജനം മാത്രമാണെന്ന് മലപ്പുറത്തെ സ്‌നേഹിക്കുന്നവര്‍ പൂര്‍ണമായും മനസ്സിലാക്കിയിട്ടുണ്ട്. ജില്ലയുടെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നടന്ന ജില്ലാ വിഭജന വികസനജാഥക്കു പൊതുസമൂഹം നല്‍കിയ സ്വീകരണത്തിലൂടെ പുതിയ ജില്ലയോടുള്ള ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. ജനങ്ങള്‍ക്കു വേണ്ടി എസ്.ഡി.പി.ഐ.ഉയര്‍ത്തിയ സമരക്കൊടി തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവിറങ്ങുന്ന ദിവസം മാത്രമെ താഴ്ത്തുകയുള്ളൂവെന്നും നാസറുദ്ദീന്‍ എളമരം വ്യക്തമാക്കി. 

മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് പള്ളിയാളി ഹംസ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ.ജില്ലാ പ്രസിഡന്‍് വി ടി ഇക്‌റാമുല്‍ഹഖ്, ജാഥാ ഡയറക്ടര്‍ പി ദാവൂദ്, ജില്ലാ വൈസ്പ്രസിഡന്റുമാരായ മേമന ബാപ്പു, പി എം ബഷീര്‍, ഖജാന്‍ജി അ്ഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, എം പി മുസ്തഫ, എം ഖമറുദ്ദീന്‍, എസ്.ഡി.ടി.യു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എ എ റഹീം, നൗഷാദ് മംഗലശ്ശേരി, ജില്ലാ പ്രസിഡന്റ് വി എം ഹംസ, എസ്.ഡി.പി.ഐ.ജില്ലാ കമ്മിറ്റിയംഗങ്ങളായ, ബാബുമണി കരുവാരക്കുണ്ട്, പി പി ഷൗക്കത്തലി, എ സൈതലവിഹാജി, സി അക്ബര്‍ സംസാരിച്ചു.