പുഴക്കാട്ടിരി പഞ്ചായത്ത് എസ്.ഡി.പി.ഐ കമ്മിറ്റി നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
എസ്.ഡി.പി.ഐ
മലപ്പുറം
17 നവംബർ 2014
എസ്.ഡി.പി.ഐ പുഴക്കാട്ടിരി പഞ്ചായത്ത് കമ്മിറ്റി നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം നിര്‍വഹിച്ചു. പാര്‍ട്ടി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം വീട് വെക്കുവാന്‍ സ്ഥലം വിട്ടുകൊടുത്ത മജീദ് ഫൈസിയെയും കുടുംബത്തെയും അനുമോദിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത ദൗത്യം വിലപ്പെട്ടതാണെന്നും പ്രവര്‍ത്തകരെ പ്രത്യേകം ഈ അവസരത്തില്‍ അഭിനന്ദിക്കുന്നതായും ഇവിടെ കൂടിയ മുഴുവന്‍ പേര്‍ക്കും ഇതുപോലുള്ള സേവനപ്രവര്‍ത്തനം നടത്തുവാന്‍ കഴിയുമാറാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എസ്.ഡി.പി.ഐ മങ്കട മണ്ഡലം സെക്രട്ടറി അലി അരിപ്ര ശിഹാബ് പൗങ്ങാങ്ങര, ജെ.എം.ടി.യു ജില്ലാ പ്രസിഡന്റ് ഹംസ അങ്ങാടിപ്പുറം, സജീര്‍ അരി, അഡ്വ. എ.എ.റഹീം, മജീദ് ഫൈസി എന്നിവര്‍ സംസാരിച്ചു. പുഴക്കാട്ടിരി എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് റഹീം പരവക്കല്‍, അബ്്ദുറഹ്്മാന്‍ എന്ന കുഞ്ഞിപ്പ, ഗഫൂര്‍ കടുങ്ങപ്പുറം, റസാഖ് പാലോളി, മജീദ് രാമപുരം, ബഷീര്‍ രാമപുരം, ബാവ പുഴക്കാട്ടിരി, അബൂട്ടി, സൈഫുല്ല, മുഹമ്മദ് ഷാ, അബ്ദുല്ല പനങ്ങാങ്ങര, സലീം അലവി പാതിരമണ്ണ, അന്‍വര്‍ പാതിരമണ്ണ, സക്കീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.