SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

നിരപരാതിയായ എസ്.ഡിപി. നേതാവിന് ക്രൂര മര്‍ദനം
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ്- ഷഫീര്‍ മുഹമ്മദ്‌
എറണാംകുളം
12 ജനുവരി 2015

മുവറ്റുപുഴ: പോലിസ് അന്വേഷിക്കുന്ന ആളിനെ കണ്ടെത്താന്‍ സാധിക്കാത്ത തിനാല്‍ ബന്ധുവായ എസ്.ഡി.പി. പെരുമറ്റം ബ്രാഞ്ച് സെക്രട്ടറി വി.കെ. അബ്ദുള്‍ സലാമിനെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും കള്ളക്കേസില്‍പെടുത്തി ജീവിതഅവസാനംവരെ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത എന്‍.ഐ.എ-ഡി.എസ്.പി. അബ്ദുല്‍ ഖാദറിനെയും കൂടെ ഉണ്ടായിരുന്ന 6- ഉദ്യോഗസ്ഥര്‍ക്കും എതിരെ വധ ശ്രമത്തിന് കേസ് എടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമതി അംഗം റോയി അറക്കല്‍, ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു. മുവറ്റുപുഴ സെന്റ ്‌ജോര്‍ജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വി.കെ. അബ്ദുള്‍ സലാമിനെ നേതാക്കാള്‍ സന്ദര്‍ശിച്ചു. ആശുപത്രി വഴി തേവര പോലിസില്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ സാധ്യമല്ലന്നും രോഗി നേരിട്ട് വന്ന് പരാതി നല്ഡകിയാല്‍ മാത്രമേ പരാതി സ്വീകരിക്കുഎന്ന് സബ്ഇന്‍സ്‌പെക്ടര്‍ ഫോണിലൂടെ അറിയിച്ചു. ഇതിനെതിരെ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, മനുഷ്യവകാശ കമ്മീഷന്‍, ഡി.ജി.പി, പോലിസ് കമ്മീഷണര്‍, എന്നിവര്‍ക്ക് പരാതി നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് വി.പി. യൂസഫ്, മണ്ഡലം നേതാക്കളായ ലത്തീഫ് മുളവൂര്‍, ഒ.എം. കെരിം കാലാംപൂര്‍, ഷംസു മുളവൂര്‍ തുടങ്ങിയ നേതാക്കളും കൂടെ സന്ദര്‍ശിച്ചു.


എന്ന്,

എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് 

ഷഫീര്‍ മുഹമ്മദ്‌