ആദിവാസി സമരങ്ങളെ അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്ക് താക്കീതായി എസ്ഡിപിഐ കളക്ട്രേറ്റ് മാര്‍ച്ച
എസ്.ഡി.പി.ഐ
ഇടുക്കി
17 ഡിസംബർ 2014
പൈനാവ് (ഇടുക്കി) : ആദിവാസികളുടെ സമരങ്ങളേയും അവകാശങ്ങളേയും അവഗണിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി എസ്ഡിപിഐയുടെ ജനകീയ കളക്ട്രേറ്റ് മാര്‍ച്ച് ശ്രദ്ധേയമായി. നൂറുക്കണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കളക്ട്രേറ്റിനു മുന്നിലേക്ക് മാര്‍ച്ച നടത്തി. പൈനാവ് ജംഗ്ഷനില്‍ നിന്നും പ്രതികൂല കാലാവസ്ഥയിലും അണ മുറിയാത്ത പോരാട്ട വീര്യവുമായി ഇടുക്കി കളക്ട്രേറ്റിന്റെ പ്രധാന കവാടത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്യോഗസ്ഥരുടെ അടക്കം പ്രശംസക്ക് കാരണമായി. തികഞ്ഞ അച്ചടക്കത്തോടെ ആദിവാസി ദളിത് സമൂഹത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ നവ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രയാണത്തെ ആകാംക്ഷയോടേയാണ് ജനങ്ങള്‍ വീക്ഷിച്ചത്. മാര്‍ച്ച് കളക്ട്രേറ്റിന്റെ പ്രധാന ഗേറ്റില്‍ പോലിസ് തടഞ്ഞതോടെ മുദ്രാവാക്യം വിളികളുമായി വാളണ്ടിയര്‍മാര്‍ കളക്ട്രേറ്റിനെ പ്രകമ്പനം കൊള്ളിച്ചു. തുടര്‍ന്ന് പ്രധാന ഗേറ്റിനു മുന്നില്‍ നടന്ന വിശദീകരണ യോഗം എസ്ഡിപിഐ ദേശീയ ഉപാദ്ധ്യക്ഷന്‍ സാംകുട്ടി ജേക്കബ് ഉത്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിനു മുന്നില്‍ നാളുകളായി നില്‍പ്പു സമരം നടത്തുന്ന ആദിവാസികളുടെ ഭൂമിയെന്ന ആവശ്യം അടിയന്തിരമായി സര്‍ക്കാര്‍ അനുവദിച്ചു നല്‍കാന്‍ തയ്യാറാകണം. കൂടാതെ ചെങ്ങറയിലും മുത്തങ്ങളയിലും പെരിഞ്ചാംകുട്ടിയിലും ചിന്നക്കനാലിലും അടക്കം ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും സാംകുട്ടി ജേക്കബ് പറഞ്ഞു. പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷറഫുദ്ദീന്‍ അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി നെജീബ് നെയ്യാശേരി സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി എസ് മധു, വി.എം ജലീല്‍, റിയാസ് പെരിയാര്‍ എന്നിവര്‍ സംസാരിച്ചു. എസ്ഡിപിഐ ഇടുക്കി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചിന് സുനാഫ് പെരുവന്താനം, വി എം ജലീല്‍, സുധീര്‍ കെ എം അടിമാലി, മുജീബ് തൊടുപുഴ എന്നിവര്‍ നേതൃത്വം നല്‍കി.