എസ്.ഡി.പി.ഐ സ്വയം തൊഴില്‍ പദ്ധതി: നിര്‍ദ്ധന യുവാവിന് ഇരുചക്ര വാഹനം നല്‍കി
എസ്.ഡി.പി.ഐ
തൃശൂർ
30 ഡിസംബർ 2014
കേച്ചേരി: എസ്.ഡി.പി.ഐ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധന യുവാവിന് ചായക്കച്ചവടം നടത്താന്‍ ഇരുചക്ര വാഹനം നല്‍കി. മണലി ഗാന്ധിനഗര്‍ കോളനി നിവാസിയായ ഉണ്ണികൃഷ്ണനാണ് ഇരുചക്ര വാഹനം നല്‍കിയത്. വാഹനത്തിന്റെ താക്കോല്‍ദാനം എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് ആര്‍ വി ഷെഫീര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പി എ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ദിലീഫ് അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് സെക്രട്ടറി സിയാദ് പയ്യൂര്‍, പട്ടിക്കര ബ്രാഞ്ച് ഭാരവാഹികളായ ഹസന്‍ പി എ, ഷറഫുദ്ദീന്‍ പങ്കെടുത്തു.