എസ്.ഡി.പി.ഐ പൊതുയോഗം നടത്തി
എസ്.ഡി.പി.ഐ
തൃശൂർ
21 നവംബർ 2014
എസ്.ഡി.പി.ഐ പൊതുയോഗം നടത്തി
പുന്നയൂര്‍ക്കുളം: എസ്.ഡി.പി.ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് യഹിയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് ഖാസിം തൊടുപുഴ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ രക്തദാന കൂട്ടായ്മയുടെ പ്രഖ്യാപനവും നിര്‍ദ്ദന കുടുബങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനവും എസ്.ഡി.പി ഐയില്‍ ചേര്‍ന്ന മുപ്പതോളം പേര്‍ക്കുള്ള മെംബര്‍ഷിപ്പ് വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി യഹിയ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ വലപ്പാട്, മണ്ഡലം പ്രസിഡന്റ് ഷെമീര്‍ ബ്രോഡ്വെ, നഫാസ് കോഞ്ചാടത്ത്, ടി ഷെഫീക്ക്, ജംഷീറ നൗഷാദ്, നാസര്‍ പരൂര്‍, ഒലീദ് ആഷിക്ക് സംസാരിച്ചു. പൊതുയോഗത്തിന് മുന്നോടിയായ അണ്ടത്തോട് നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ എം ഷാഫി, റാഫി ഇല്ലത്തയില്‍, സുബൈര്‍, ഫാറൂഖ്, ടി എം മജീദ് നേതൃത്വം നല്‍കി.