രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മാതൃക
എസ്.ഡി.പി.ഐ
തിരുവനന്തപുരം
28 നവംബർ 2014
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മാതൃക
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആനാട് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമ്മേളനം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മാതൃകാപരമായ സന്ദേശങ്ങള്‍ ബാക്കിവെച്ചാണ് സമാപിച്ചത്. പഞ്ചായത്ത് സമ്മേളനത്തിനോടനുബന്ധിച്ച് ചുള്ളിമാനൂര്‍ ജങ്ഷനില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ബഹുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിംസ് ഹോസ്പിറ്റലിലെ പ്രഗത്ഭ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കിയ ക്യാമ്പിന് 300ലധികം ആളുകള്‍ ക്യാമ്പിന്റെ ഗുണഭോക്താക്കളായി. ഇതിനോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ സെമിനാര്‍ നയിച്ചത് കരുണാബായി ഡി-അഡിഷന്‍സെന്ററാണ്. മെഡിക്കല്‍ ക്യാമ്പ് ആനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ലോപ്പസാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സമ്മേളനത്തില്‍ ചുള്ളിമാനൂര്‍ മുസ്്‌ലിംജമാഅത്ത് പ്രസിഡന്റ് എ.എം.ഇദ് രീസ്, വ്യാപാരി വ്യവസായി പ്രസിഡന്റ് അബ്ദുല്‍ മജീദ്, ചേതനാ കോളേജ് പ്രിന്‍സിപ്പല്‍ ഗ്രീഗോറിയസ്, ചുള്ളിമാനൂര്‍ എല്‍.പി.എസ് പി.ടി.എ പ്രസിഡന്റ് പെരിങ്ങമല സജീബ്ഖാന്‍, സാഫ് ഗ്രൂപ്പ് ചെയര്‍മാന്‍ എ.ബി.കെ നാസര്‍, ഷാ ഗ്രൂപ്പ് ചെയര്‍മാന്‍ എസ്. റഫീഖ് എന്നിവര്‍ പങ്കെടുത്തത് കക്ഷിരാഷ്ട്രീയ രംഗത്ത് ഏറെ ആശ്ചര്യമുളവാക്കി.
ലഹരി വിരുദ്ധ സെമിനാര്‍ വാര്‍ഡ് മെമ്പര്‍ ആര്‍.സുജാത ഉദ്ഘാടനം ചെയ്തു. മുന്‍ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ചുള്ളിമാനൂര്‍ അക്ബര്‍ഷാ, റെസിഡന്‍സ് പ്രസിഡന്റ് എന്‍.ഇബ്രാഹീം, സൈക്കോളജിസ്റ്റുമാരായ ആര്‍ഷാ, അശ്വതി എന്നിവര്‍ സംസാരിച്ചു.
എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി ഇറക്കിയ വെളിച്ചം ഡയറക്ടറി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാദിയാബീവി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തില്‍ അലിഹസന്‍ പുരസ്‌കാരം നേടിയ വിജയന്‍മാഷിനെയും കൃഷി ഓഫീസര്‍ സുരേഷ്‌കുമാറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ചികില്‍സാസഹായവും തുടര്‍ന്ന് പൊതുസമ്മേളനുവം നടത്തി.
എസ്.ഡി.പി.ഐ സംഘടിപ്പിച്ച സമ്മേളനത്തിന് കാലികമായ ദൗത്യം ഏറ്റെടുത്തപ്പോള്‍ ഗ്രാമം ഒന്നടക്കം മത-രാഷ്ട്രീയ-സാമൂഹിക-വ്യവസായ സംരംഭകരടക്കം ഒന്നിക്കുകയായിരുന്നുവെന്ന് പ്രോഗ്രാമിന്റെ മുഖ്യസംഘാടകനും ജില്ലാ സെക്രട്ടറിയുമായ ഷിഹാബ് ചുള്ളിമാനൂര്‍ പറഞ്ഞു.
പൊതുസമ്മേളനം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് കണ്ടല, ജില്ലാ വൈസ് പ്രസിഡന്റ് കുന്നില്‍ ഷാജഹാന്‍, അഷ്‌കര്‍ തൊളിക്കോട്, വാമനപുരം മണ്ഡലം സെക്രട്ടറി ഷംനാദ് എന്നിവര്‍ പങ്കെടുത്തു. ഷിഹാബ് ചുള്ളിമാനൂര്‍ അധ്യക്ഷത വഹിച്ചു.