SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി യാഥാര്‍ഥ്യമാക്കുക: മാര്‍ച്ച് നടത്തി
എസ്.ഡി.പി.ഐ
കോട്ടയം
14 നവംബർ 2014

ഈരാറ്റുപേട്ട: സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഗ്രാമപ്പഞ്ചായത്ത് ഒഫീസ് മാര്‍ച്ച് പ്രതിഷേധത്തിന്റെ കനത്ത താക്കീതായി. കടുവാമൂഴി ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്.ആരിഫ്, സെക്രട്ടറി വി.കെ.സുബൈര്‍, ട്രഷറര്‍ സഫീര്‍ കുരുവനാല്‍, വി.കെ.കെബീര്‍, ഹിലാല്‍ വെള്ളപറമ്പില്‍, ഇസ്മായീല്‍ കീഴേടം, ഇ.പി. അന്‍സാരി, ഹലീല്‍ തലപ്പള്ളില്‍, ഇബ്രാഹീം കാരയ്ക്കാട്, ഹാഷിം ലബ്ബ, അഷ്‌റപ് മുട്ടത്തിപറമ്പില്‍, ഹാരിസ് മറ്റയ്ക്കാട്, റബിസ് പാറത്താഴയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പഞ്ചായത്തിന് ഓഫീസിന് മുന്നിലെത്തിയ പ്രതിഷേധമാര്‍ച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രതിഷേധ സമ്മേളനം ജില്ലാ പ്രസിഡന്റ് പി.എ. ഷെമീര്‍ അലി ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ടയുടെ വികസനത്തിന് തടയിടുന്നതിനെതിരേ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും രംഗത്തിറങ്ങണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ യാസിര്‍ കാരയ്ക്കാട് പറഞ്ഞു. ഗ്രാമപ്പഞ്ചായത്തംഗം ബിനി നാരായണന്‍, കെ.എസ്.ആരിഫ് എന്നിവര്‍ സംസാരിച്ചു.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ഷെമീര്‍ അലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു