നികുതി വര്‍ധനക്കെതിരെ എസ്.ഡി.പി.ഐ.പ്രതിഷേധം
എസ്.ഡി.പി.ഐ
മലപ്പുറം
18 സെപ്റ്റംബർ 2014
മലപ്പുറം: അന്യായമായി നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വെള്ളക്കരമടക്കമുള്ള നികുതികള്‍ വര്‍ധിപ്പിച്ച് സാധാരണക്കാരുടെ മുതുകൊടിക്കുന്ന സര്‍ക്കാര്‍ കുത്തകകള്‍ നല്‍കാനുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ആര്‍ജ്ജവം കാണിക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന പ്രകടനത്തിന് എസ്.ഡി.പി.ഐ.ജില്ലാ ഖജാന്‍ജി അഡ്വ. സാദിഖ് നടുത്തൊടി, ടി സിദ്ദീഖ്, പി അബൂബക്കര്‍, പി കെ ചേക്കു നേതൃത്വം നല്‍കി.
പൂക്കോട്ടൂരില്‍ എ അലി, എം മാനു, കെ റിയാസ്, സി റഊഫ്, സി ശുഹൈബ്, മൊറയൂരില്‍ സി ഉണ്ണിപ്പോക്കര്‍, എം ടി മുഹമ്മദ്, എം മുഹമ്മദ്കുട്ടി നേതൃത്വം നല്‍കി. വേങ്ങരയില്‍ പി സി റസാഖ്, കെ സി നാസര്‍, പി അബ്ദുല്‍കരീം, സി ശംസുദ്ദീന്‍ നേതൃത്വം നല്‍കി.
കണ്ണമംഗലം അച്ചനമ്പലത്ത് എസ്.ഡി.പി.ഐ.ജില്ലാ വൈസ്പ്രസിഡന്റ് പി എം ബഷീര്‍, വി ബഷീര്‍, പി കെ ബഷീര്‍, സി എം സഅദ്, കൊളപ്പുറത്ത് മുസ്തഫ ആസാദ് നദ്‌വി, എം കെ ഷൗക്കത്തലി, പി കെ സിറാജ്, കെ കെ മുസ്തഫ, ടി മുജീബ്, അരീക്കോടില്‍ ജില്ലാ സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞക്കല്‍, പി പി ഷൗക്കത്തലി, കെ അസ്്‌ലം, എ കെ സൈതലവിഹാജി, കെ പി ഷാഹുല്‍ഹമീദ് നേതൃത്വം നല്‍കി.