വിഷന്‍ 2014-15 ജനകീയ പദ്ധതി
വിഷന്‍ 2014-15
എറണാംകുളം
20 മാര്‍ച്ച് 2014
കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരിയില്‍ കേരളത്തിലെ ആദ്യത്തെ ലക്ഷംവീട് പദ്ധതി പ്രദേശത്ത് എസ്.ഡി.പി.ഐ നടപ്പാക്കുന്ന വിഷന്‍ 2014-15 ജനകീയ പദ്ധതിയുടെ ഭാഗമായുള്ള ഹൗസ് കാംപയിന്‍ സര്‍വേ ഉദ്ഘാടനം എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ് നിര്‍വഹിച്ചു.
യോഗത്തില്‍ ആലുവ മണ്ഡലം സെക്രട്ടറി അബ്ദുല്‍ റസാഖ് പേലില്‍, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് മജീദ് ചാലക്കല്‍, മുജീബ് മേക്കര, ഷെമീര്‍.കെ.ഉമ്മര്‍, നജാഷ് മണ്ണാറത്ത്, എസ്.ഡി.ടി.യു കുട്ടമശ്ശേരി യൂണിറ്റ് നേതാക്കളായ മുജീബ് മുട്ടത്തുംകുടി, അലി മരത്താന്‍കുടി, അഷ്‌റഫ് വട്ടപ്പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.