വാതക പൈപ്പ് ലൈന്‍ പദ്ധതി തടയുകഎസ്.ഡി.പി.ഐ ധര്ണ്ണ നടത്തി
എസ്.ഡി.പി.ഐ
കോഴിക്കോട്
30 മാര്‍ച്ച് 2014
ഓമശ്ശേരി: ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ ജന വാസ കേന്ദ്രങ്ങളിലൂടെ കടന്ന് പോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി തടയാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണം എന്ന്! ആവശ്യപ്പെട്ടുകൊണ്ട് ഓമശ്ശേരി പഞ്ചായത്ത് എസ് ഡി പി ഐ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൌണില്‍ പ്രധിഷേധ പ്രകടനവും ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണയും നടന്നു.
ജീവനും സ്വത്തിനും ഭീഷണിസൃഷ്ട്ടിച്ച് കൊണ്ടും,ആവാസ വ്യവസ്ഥയെ തകിടം മറിച്ചു കൊണ്ടും പദ്ധതി മുന്നോട്ട് പോകുന്നതില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്ത് ഭരണ സമിതിക്ക് അധികാരമുണ്ട്.നാടിനെ മൊത്തം ചാമ്പലാക്കാന്‍ സാധ്യതയുള്ള വാതക പൈപ്പ് ലൈന്‍ ജനം തിങ്ങിപ്പാര്ക്കു പ്രദേശങ്ങളിലൂടെയല്ല അനുവദിക്കേണ്ടത്. വീടും മണ്ണും കുഴിച്ചു മാന്തി കുത്തകകള്ക്ക് ലാഭം കൂട്ടാനുള്ള രാഷ്ട്രീയ മാധ്യമ കൂട്ട്‌കെട്ടാണ് നടക്കുന്നത്.
ഒ എം സിദ്ധീക്ക്, സീ ടി രഹീം,ആര്‍ സി നൌഷര്‍ നേതൃത്വം നല്കി .
ടീ പി യുസുഫ് ,ആബിദ് പാലക്കുറ്റി, അബ്ദുല്‍ ഖാദര്‍, , സിദ്ധീക്ക് കരുവന്‍ പൊയില്‍ സംസാരിച്ചു. ഇരകളുടെയും പ്രദേശ വാസികളുടെയും അടക്കം ബഹു ജനങ്ങളുടെ ഒപ്പ് ശേഖരണവും ,നിവേദനവും നിയോജക മണ്ഡലം സെക്രട്ടറി സീ പി മജീദ് ഹാജിയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് സെക്രടറിക്ക് സമര്പ്പി ച്ചു. ഓമശ്ശേരി പഞ്ചായത്തിലെ ജന വാസ കേന്ദ്രങ്ങളിലൂടെ കടന്ന് പോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി തടയാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണം എന്ന്! ആവശ്യപ്പെട്ടുകൊണ്ട് ഓമശ്ശേരി പഞ്ചായത്ത് എസ് ഡി പി ഐ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ.