എസ്.ഡി.പി.ഐ. പ്രതിഷേദ ധര്‍ണ്ണ നടത്തി
എസ്.ഡി.പി.ഐ
പാലക്കാട്
24 ജനുവരി 2015
ഒറ്റപ്പാലം: എസ.്ഡി.പി.ഐ ഒറ്റപ്പാലം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബിയുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. വൈദ്യുത ബോര്‍ഡ് എങ്ങനെ നഷ്ടത്തിലായി എന്നതിന്റെ കാരണം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി മുഴുവന്‍ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിലും സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായാണ് ഒറ്റപ്പാലത്തും ധര്‍ണ്ണ നടത്തിയത്.
ധര്‍ണ്ണ എസ.്ഡി.പി.ഐ ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറി.സലീം.ടി.പി. തോട്ടക്കര ഉദ്ഘാടനം ചെയ്തു. വന്‍കിട കുത്തകകളില്‍ നിന്ന് പിരിച്ചെടുക്കാനുളള മൂവ്വായിരം കോടിയിലധികം രൂപ പിരിച്ചെടുക്കാതെ സാധാരണക്കാരന്റെ കുടിലിലെ ഫ്യൂസ് ഊരുന്ന ഇരട്ടതാപ്പ് അവസാനിപ്പിച്ച് നീതിയുക്തമായ ഭരണം കാഴ്ച വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശമ്പളത്തിനു മറ്റാനുകൂല്യങ്ങള്‍ക്കും വേണ്ടി ജീവനക്കാര്‍ മുറവിളി കൂട്ടുമ്പോഴും വൈദ്യുത ചാര്‍ജ്ജ് അന്യായമായി കുത്തനെ കൂട്ടുന്നതിനെതിരെ പ്രതിഷേധിക്കുമ്പേ#ാഴും ബോര്‍ഡ് നഷ്ടത്തിലാണെന്ന സ്ഥിരം പല്ലവിക്കു പിറകില്‍ മുഖം ഒളിപ്പിക്കുന്ന വൈദ്യുത മന്ത്രിയും മേലുദ്യോഗസ്ഥരും റഗുലേറ്ററിലെ ബേ#ാര്‍ഡംഗങ്ങളും അറിയാതെയല്ല ഈ തീവെട്ടുകൊളള എന്ന് ഇതിലെ പ്രതി പട്ടികയില്‍ വരുന്ന വന്‍ സ്രാവുകളുടെ പേരു വിവരങ്ങള്‍ പരിശേ#ാധിച്ചാല്‍ മനസ്സിലാവും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍ണ്ണയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് രാജേന്ദ്രന്‍.എം പാലപ്പുറം, ഷാജി ഒറ്റപ്പാലം, ആഷിഖ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു.ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി ഷറഫുദ്ദീന്‍ നന്ദി അറിയിച്ചു.