SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

ഡോ അബേദ്കര്‍ മാധ്യമ അവാര്‍ഡ് - അപേക്ഷകള്‍ ക്ഷണിക്കുന്നു.
എസ്.ഡി.പി.ഐ
തിരുവനന്തപുരം
27 ഏപ്രില് 2015

ഇന്ത്യയിലെ ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍കൃത ജനതയുടെ ഉന്നതിയും ദേശീയോദ്ഗ്രന്ഥവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ  (എസ്ഡിപിഐ) ഉള്‍പ്പെടുത്തിയിട്ടുള്ള ഡോ.അംബേദ്കര്‍  മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.


2013-14 കാലയളവിലെ മലയാള പ്രസിദ്ധീകരണങ്ങളില്‍ ദലിത് വിഷയങ്ങളെ അടിസ്ഥാനമാക്കിവന്നിട്ടുള്ള വാര്‍ത്തകളും ഫീച്ചറുകളും പരിശോധിച്ച് പ്രശസ്തരായ ജ്യൂറികളുടെ കമ്മിറ്റിയായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കുന്നതാണ്.

താല്‍പര്യമുള്ള വ്യക്തികളും, സംഘടനകളും മേല്‍പറഞ്ഞകാലയളവില്‍ പ്രസിദ്ധീകൃതമായ രചനകളുടെ 3 കോപ്പികള്‍ വീതം ജൂണ്‍ 30 നകം താഴെ പറയുന്ന വിലാസത്തില്‍ അയക്കുക.

ജനറല്‍ സെക്രട്ടറി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസ് ഊറ്റുകുഴി ജംഗ്ഷന്‍ തിരുവനന്തപുരം -1