നാദാപുരം: കൊള്ളമുതല്‍ തിരിച്ചുപിടിച്ച് മുഴുവന്‍ പ്രതികളെയും പിടികൂടുന്നതുവരെ എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്
തേജസ്
30 ജനുവരി 2015
കോഴിക്കോട്: തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിനെതുടര്‍ന്ന് നാദാപുരത്ത് മുസ്‌ലിം വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന ആസൂത്രിതവും വ്യാപകവുമയ കവര്‍ച്ചക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ പ്രതികളെയും പിടികൂടി കൊള്ളമുതല്‍ തിരിച്ച് പിടിച്ച് ഉടമസ്ഥര്‍ക്ക് നല്‍കുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പത്രസമ്മേളനത്തില്‍ അവശ്യപ്പെട്ടു. നാദാപുരത്തെ സംഭവസ്ഥലം സന്ദര്‍ശിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 73 വീടുകളില്‍ 40 വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വിവാഹ ആവശ്യത്തിനായി സമാഹരിച്ച ആഭരണങ്ങളുള്‍പ്പെടെ 750 ഓളം പവന്‍ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും കൂടാതെ, വിലപിടിപ്പുള്ള മറ്റു വസ്തുവകകളും കൊള്ളയടിച്ച ശേഷം വാഹനങ്ങളും, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും, ഗ്യാസ് ബുക്ക്, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആധാരങ്ങള്‍, വസ്ത്രങ്ങള്‍ വീട്ടുപകരണങ്ങളടക്കം തീവെച്ച് നശിപ്പിച്ചു. ഗൃഹനാഥന്‍മാര്‍ ഭൂരിഭാഗവും വിദേശത്ത് ജോലി ചെയ്യുന്ന വീട്ടിലെ സ്ത്രീകള്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിളിച്ച് നിരന്തരം സഹായം അഭ്യര്‍ത്ഥിച്ചിട്ടും സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയമ പാലകര്‍ സ്ഥലത്തെത്തിയത്. അതുകൊണ്ട് തന്നെ പോലീസിന്റെ അറിവോട് കൂടിയാണ് സംഭവം നടന്നതെന്ന് മനസ്സിലാകുന്നു. ഈ പൈശാചികതയെ ഒരു വിധത്തിലും അംഗീകരിക്കാന്‍ തന്റെ മനഃസാക്ഷി ആനുവദിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സി.പി.ഐ(എം) തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി അബ്ദുല്‍ സലാം രാജിവെച്ചത്. ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ പോലും വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മുസ്‌ലിം ലീഗും കൊലപാതകം മറയാക്കി ആസൂത്രിതമായ കൊള്ളക്ക് നേതൃത്വം നല്‍കിയ സി.പി.എമ്മും സമരങ്ങളിലും അഴിമതിയിലും എന്നപോലെ നാദാപുരം പ്രശ്‌നത്തിലും ഒത്ത് കളിക്കുകയാണ്. ഈ കലാപത്തിന് കൂട്ട് നിന്ന മുഴുവന്‍ പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇരകള്‍ക്ക് അര്‍ഹമായ മുഴുവന്‍ നഷ്ടപരിഹാരവും പുനരധിവാസവും അടിയന്തിരമായി ഉറപ്പ് വരുത്തണമെന്നും ഐ.ജിയുടെ നേതൃത്വത്തില്‍ നേരിട്ടുള്ള അന്വേഷണം അനിവാര്യമാണെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉടനടി പ്രശ്‌നബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കണമെന്നും ആവശ്യങ്ങള്‍ അംഗീരിക്കപ്പെട്ടില്ലെങ്കില്‍ ഫെബ്രുവരി 05-ന് ദേശീയ പാത ഉപരോധിക്കും.