SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

എസ്.ഡി.പി.ഐ വാർത്തകളിൽ

ഹോം » എസ്.ഡി.പി.ഐ വാർത്തകളിൽ

റെയില്‍വേ ബജറ്റ്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു കൂട്ടപിഴ ചുമത്തുന്നു- എസ്.ഡി.പി.ഐ.
തേജസ്‌
09 ജൂലൈ 2014

റെയില്‍വേ ബജറ്റ്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു കൂട്ടപിഴ ചുമത്തുന്നു- എസ്.ഡി.പി.ഐ. കോഴിക്കോട്: കേരളത്തിലെ ജനങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തിരസ്‌കരിച്ചതിനു പ്രതികാരമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു കൂട്ട പിഴചുമത്തുകയാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. റെയില്‍വേ ബജറ്റും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിവന്നിരുന്ന ഭക്ഷ്യവിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്തോടു കേന്ദ്രം കാണിക്കുന്ന അവഗണനയാണു ബോധ്യപ്പെടുത്തുന്നത്. റെയില്‍വേ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ കേരളം ഞെട്ടുമെന്നു സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വം അവകാശപ്പെട്ടത് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. കാസര്‍കോഡ് ബൈന്ദൂര്‍ പാസഞ്ചര്‍ ട്രെയിന് മാത്രമാണ് ബജറ്റില്‍ അനുമതിയുള്ളത്. മൂകാംബികാ ഭക്തരെ മാത്രം ലക്ഷ്യംവച്ചിട്ടുള്ള ഈ പദ്ധതിയുടെ പ്രയോജനവും റെയില്‍വേ മന്ത്രിയുടെ നാടായ ദക്ഷിണ കര്‍ണാടകയ്ക്കാണെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു.