നാദാപുരം സര്‍വ്വകക്ഷിയോഗം പ്രഹസനം മാത്രം: എസ്.ഡി.പി.ഐ
തേജസ്
08 ഫെബ്രുവരി 2015
നാദാപുരം സര്‍വ്വകക്ഷിയോഗം പ്രഹസനം മാത്രം: എസ്.ഡി.പി.ഐ ------------------------------------------------------------------- കോഴിക്കോട്: നാദാപുരത്തെ കലാപസ്ഥലങ്ങള്‍ സന്ദര്‍ശിക്കാതെ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും കൂടി നടത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും സര്‍വ്വകക്ഷിയോഗത്തിന്റെ പേരില്‍ പ്രഖ്യാപിച്ച തിരുമാനങ്ങള്‍ പ്രഹസനം മാത്രമാണെന്നും എസ്.ഡി.പി.ഐക്ക് അസ്വീകാര്യമാണെന്നും സംസ്ഥാനപ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്. കലാപം നടത്തിയ മാര്‍കിസ്റ്റ് പാര്‍ട്ടിയോ, അനാസ്ഥകാണിച്ച സര്‍ക്കാരോ ആണ് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാവേണ്ടത്. പൊതു സമൂഹത്തില്‍ നിന്ന് പണം പിരിച്ച് നല്‍കുന്നതിനേക്കാള്‍ ന്യായവും പ്രയോഗികവും സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കലാണ്. കൊല്ലപ്പെട്ട ഷിബിന്റെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരത്തുക 25 ലക്ഷം രൂപ, അരിയില്‍ ശുക്കൂര്‍ ടിപി ചന്ദ്രശേഖന്‍ സൈനുല്‍ ആബിദ് എന്നിവരുടെ കുടുംബത്തിനുകൂടി നല്‍കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിന് കൂട്ട് നിന്ന് പോലീസ് ഉദ്യോഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കുക, കൊള്ള മുതല്‍ തിരിച്ച് പിടിക്കുക, മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കുക, നഷ്ടപരിപാഹം സര്‍ക്കാര്‍ നല്‍കുക തുടങ്ങി എസ്.ഡിപിഐ ഉന്നയിച്ച ആവശ്യങ്ങളുമായി പാര്‍ട്ടി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കലാപസ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിക്കുവാന്‍ മുസ്്‌ലിംലീഗ് താത്പര്യം കാണിക്കാതിരിരുന്നത് ദുരുഹമാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ഓഫീസ് സെക്രട്ടറി ഫിറോസ് ഖാന്‍