മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; ഇരകള്‍ക്ക് പ്രതീക്ഷ നല്‍കുന്നില്ല-എസ്.ഡി.പി.ഐ.
തേജസ്
11 ഫെബ്രുവരി 2015
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; ഇരകള്‍ക്ക് പ്രതീക്ഷ നല്‍കുന്നില്ല-എസ്.ഡി.പി.ഐ. കോഴിക്കോട്: കലാപ ബാധിതര്‍ക്ക് യാതൊരു പ്രതീക്ഷയും നല്‍കാതെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാദാപുരം സന്ദര്‍ശനം അവസാനിച്ചതെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് പ്രസ്താവിച്ചു. കേവലം ആശ്വാസവാക്കുകള്‍കൊണ്ട് നികത്താന്‍ കഴിയുന്നതല്ല സി.പി.എമ്മിന്റെ കൊള്ളക്കിരയായ വെള്ളൂര്‍ പ്രദേശത്തുകാര്‍ക്കുണ്ടായത്. ഒരായുസിന്റെ സമ്പാദ്യമാണ് പലര്‍ക്കും മണിക്കൂറുകള്‍ക്കകം നഷ്ടമായത്. ഈ നഷ്ടം നികത്താനാവശ്യമായ ഒരു നടപടിയും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലില്ല. പകരം ഏതാനും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സാമ്പത്തിക സഹായത്തെ കുറിച്ചാണ് പറയുന്നത്. ഇരകളുടെ നഷ്ടം കണക്കാക്കി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കലാപത്തിന്റെ നഷ്ടം പുറംലോകമറിയാതിരിക്കാന്‍ ലീഗും സി.പി.എമ്മും ഒത്തുകളിച്ച് പൊതുജനം പ്രദേശത്ത് പ്രവേശിക്കുന്നത് തടയുകയാണ്. പോലിസ് അക്രമികള്‍ക്ക് കൂട്ടുനിന്നതായി വ്യാപകമായ പരാതി ഉണ്ടായിട്ടും അതേക്കുറിച്ച് അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സംഭവത്തെക്കുറിച്ച് ഐ.ജി. തല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. എസ്.ഡി.പി.ഐ. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുന്നത് വരെ പാര്‍ട്ടി സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഫീസ് സെക്രട്ടറി ഫിറോസ് ഖാന്‍