സി.പി.ഐ(എം) പ്രമേയം ശുദ്ധ അസംബന്ധം
മാധ്യമം
25 ഫെബ്രുവരി 2015
കോഴിക്കോട്: എസ്.ഡി.പി.ഐ പള്ളികള്‍ കയ്യടക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള സി.പി.ഐ(എം) സമ്മേളന പ്രമേയം ശുദ്ധ അസംബന്ധമാണെന്നും എസ്.ഡി.പി.ഐയുടെ വളര്‍ച്ചയിലുള്ള അസഹിഷ്ണതമൂലമാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്. കേരളത്തിലെ മുസ്‌ലിം പള്ളികള്‍ ഏതെങ്കിലും മത സംഘടനകളുടെ നിയന്ത്രണത്തിലുള്ളതാണ്. എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തന മേഖല പള്ളികളല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. കുത്തകകളോടും മുതലാളിമാരോടുമുള്ള വിധേയത്വം മൂലം സി.പി.ഐ(എം) ഉള്‍പ്പെെടയുള്ള പാര്‍ട്ടികള്‍ മടിച്ചുനിന്ന പല വിഷയങ്ങളും ഏറ്റെടുത്തതും ജനങ്ങളെ സംഘടിപ്പിച്ച് സമരരംഗത്ത് നിലയുറപ്പിച്ചതും എസ്.ഡിപി.ഐ ആണ്. സി.പി.ഐ(എം) ന്റെ തമിഴ്‌നാട് ഘടകം ഗെയില്‍ പൈപ് ലൈന്‍ പദ്ധതിക്കെതിരെ സമരരംഗത്ത് നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ സി.പി.ഐ(എം) ഗെയിലിനുവേണ്ടി നിലകൊള്ളുന്നത് ഒരു ഉദാഹരണം മാത്രം. ഭരണ കക്ഷിയുടെ അഴിമതിക്കെതിരെയുള്ള സമരങ്ങള്‍ പോലും ആത്മാര്‍ത്ഥതയില്ലാത്ത അഡ്ജസ്റ്റുമെന്റ് സമരങ്ങള്‍ ആകുമ്പോള്‍ വിവേകമുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത് സ്വാഭാവികമാണ്. ജനകീയ സമരങ്ങളിലെ നിര്‍ഭയ സാന്നിധ്യമായി എസ്.ഡി.പി.ഐ നിലകൊള്ളുന്നതുകൊണ്ടും പാര്‍ട്ടി മുന്നോട്ട്‌വെക്കുന്ന രാഷ്ട്രീയ കാഴ്ച്ചപ്പാട് മതേതര ഇന്ത്യയെ ശക്തിപ്പെടുത്താന്‍ പര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുമാണ് എസ്.ഡിപിഐയിലേക്ക് സാധാരണ ക്കാര്‍ കടന്നുവരുന്നത്. നാദാപുരത്തെ വികൃതമായ പാര്‍ട്ടിയുടെ മുഖം പൊതുസമൂഹത്തില്‍ അനാവരണം ചെയ്യുന്നതിന് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളും നേതൃത്വത്തെ പ്രകോപിപ്പിക്കുന്നുണ്ടാവാം. സ്വന്തം അണികള്‍ കൊഴിഞ്ഞ് പോകുന്നത് കണ്ടെത്താനും വീഴ്ചകള്‍ പരിഹരിക്കാനും സി.പി.ഐ(എം) തയ്യാറാകുകയാണുവേണ്ടത്. അല്ലാതെയുള്ള ഇത്തരം വിലക്കുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ കേരള ജനത അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.