കോഴിക്കോട്: നാദാപുരം ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം
തേജസ്
26 ഫെബ്രുവരി 2015
കോഴിക്കോട്: നാദാപുരം ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഇന്ന് (ഫെബ്രുവരി 27 വെള്ളി) കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും നടത്തും. വൈകുന്നേരം 4.30ന് അരയിടത്ത് നിന്നാരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ദേശീയ സെക്രട്ടറിയേറ്റംഗം ഇ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ.വാസു, എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറിമാരായ എം.കെ.മനോജ്കുമാര്‍, പി.അബ്ദുല്‍ ഹമീദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച്.നാസര്‍, ഒ.അബ്ദുല്ല, രമേശ് നന്മണ്ട, കെ.ഇ.അബ്ദുല്ല, പ്രഫ. ഇ. അബ്ദുല്‍ റഷീദ്, പി.കെ. അബ്ദുല്‍ ലത്തീഫ്, സി.പി.സലാം നാദാപുരം എന്നിവര്‍ പ്രസംഗിക്കും. റാലിക്ക് ജില്ലാ പ്രസിഡന്റ് സി.എ.ഹാരിസ്, വൈസ് പ്രസിഡന്റ് ടി.കെ.കെ.ഫൈസി, എം.അഹ്മദ് മാസ്റ്റര്‍, സെക്രട്ടറി എസ്.നജീബ്, ജലീല്‍ സഖാഫി, ഷുക്കൂര്‍ മാസ്റ്റര്‍, ട്രഷറര്‍ എം.എ.സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മുസ്തഫ കൊമ്മേരി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി