SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

എസ്.ഡി.പി.ഐ വാർത്തകളിൽ

ഹോം » എസ്.ഡി.പി.ഐ വാർത്തകളിൽ

മഅ്ദനിക്ക് ജാമ്യം കോടതി വിധി സ്വാഗതാര്‍ഹം
മാധ്യമം
12 ജൂലൈ 2014

കോഴിക്കോട്: അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്. ദീര്‍ഘ കാലമായി ജയിലില്‍ കിടന്ന മഅ്ദനിക്ക് ജാമ്യം ലഭിക്കാതിരുന്നതിന്റെ കാരണം സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ തെറ്റിധരിപ്പിച്ചത് മൂലമാണ്. ഗുരുതരമായ രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന മഅ്ദനിക്ക് ജാമ്യം നല്‍കുകവഴി കോടതി നീതിന്യായ വ്യവസ്ഥതയുടെ അന്തസ്സും, മാനുഷ്യകതയുമാണ് ഉയര്‍ത്തിപ്പിടിച്ചത്. മഅ്ദനി ഉള്‍പ്പടെയുള്ള മുഴുവന്‍ യു.എ.പി.എ തടവുകാര്‍ക്കും ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിരവധി പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മഅ്ദനിക്ക് ജാമ്യം അനുവദിച്ച പശ്ചാതലത്തില്‍ മുഴുവന്‍ യു.എ.പി.എ തടവുകാര്‍ക്കും ജാമ്യം ലഭിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.