SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസിഡന്റ്സ് നോട്ട്സ്

ഹോം » പ്രസിഡന്റ്സ് നോട്ട്സ്

മുഖ്യമന്ത്രി ഓര്‍ക്കണം സ്വന്തം വാക്കുകള്‍

2016 ജനുവരി ആദ്യവാരം പുറത്തിറങ്ങിയ മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനുള്ള മറുപടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ''അന്ന് എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് ഈ സംഭവത്തെ ഫലപ്രദമായി ഞങ്ങള്‍ ഉപയോഗിച്ചു. അവരെ ഒതുക്കാനും ആ വളര്‍ച്ചയെ തടയിടാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.'' ഒരു പാര്‍ട്ടിയെ സ്റ്റേറ്റ് മെഷിനറി ഉപയോഗപ്പെടുത്തി എങ്ങനെ അടിച്ചമര്‍ത്താമെന്നും അതിന് അധികാരം എങ്ങനെ ദുരുപയോഗം ചെയ്യാമെന്നതിന്റെയും വെളിപ്പെടുത്തലായിരുന്നു ഈ അഭിമുഖം. കള്ളക്കഥകള്‍ മെനഞ്ഞ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ സംസ്ഥാനത്തുടനീളം പോലിസിനെ ഉപയോഗിച്ച് വേട്ടയാടുകയായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി. നിരപരാധികളെ ജയിലിലടച്ചും ക്രൂരമായ പീഢനകള്‍ക്ക് വിധേയമാക്കിയും എസ്.ഡി.പി.ഐ എന്ന നവ രാഷ്്ട്രീയ പ്രസ്ഥാനത്തെ വേരോടെ പിഴുതെടുക്കാമെന്ന ധാരണയോടെയാവണം ഇടതുപക്ഷ ഗവണ്‍മെന്റ് എസ്.ഡി.പി.ഐക്കെതിരേ തിരിഞ്ഞത്. നീതിയും മനുഷ്യാവകാശങ്ങളും അപ്രത്യക്ഷമായ ദിനങ്ങളായിരുന്നു അത്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടിട്ടും ജയിലിലടച്ച അധ്യാപകനായ അനസിനെ വാഴക്കാട് ബ്ലോക്ക് ഡിവിഷനിലേക്ക് വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചാണ് ജനങ്ങള്‍ ഈ നെറികേടിനെതിരേ പ്രതിഷേധിച്ചത്. പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ ലഭിച്ചില്ല എന്ന് പരിതപിക്കുകയാണ് കൊടിയേരി. ഈ ശ്രമങ്ങളുടെ തുടര്‍ച്ച തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പരാമര്‍ശങ്ങള്‍. കൊലപാതകം നടത്താന്‍ പരിശീലനം നല്‍കുന്ന ചില സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും അത്തരത്തിലൊന്നാണ് എസ്.ഡി.പി.ഐ എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. വൈകാരിക തള്ളിച്ച മൂലം എടുത്തുചാടി പ്രതികരിച്ചതല്ല എന്നത് എല്ലാവര്‍ക്കുമറിയും. യാഥാര്‍ഥ്യങ്ങളുട പിന്‍ബലമില്ലാത്ത തികച്ചും ദുരുദ്ദേശപരമായ ഈ പരാമര്‍ശങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യം എന്താണ്? എന്തുകൊണ്ടാണ് എസ്.ഡി.പി.ഐയുടെ വളര്‍ച്ചയില്‍ സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അസ്വസ്ഥമാവുന്നത്. വേളം പുത്തലത്തു നടന്ന കൊലപാതകം വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നും പാര്‍ട്ടിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും നേരത്തെ വ്യക്തമാക്കിയതാണ്. ലീഗുമായി ഒരു സംഘര്‍ഷവും പ്രസ്തുത മേഖലയിലുണ്ടായിരുന്നില്ല. ഇക്കാര്യം തുടക്കത്തില്‍ മുസ്്‌ലിം ലീഗ് നേതൃത്വം സമ്മതിച്ചതാണ്. എന്നാല്‍ എസ്.ഡി.പി.ഐ എന്ന രാഷ്്ട്രീയ പ്രസ്ഥാനത്തെ ജനമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാനും ഒറ്റപ്പെടുത്താനും വീണുകിട്ടിയ അസുലഭാവസരം നഷ്ടപ്പെടുത്തരുത് എന്ന രീതിയിലാണ് പിന്നീട് ചില ലീഗ് നേതൃത്വങ്ങള്‍ ഇടപെട്ടത്. രാഷ്്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തകരെ വൈകാരികമായി ഉത്തേജിപ്പിക്കാനും രാഷ്്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുമാണ് ലീഗ് നേതൃത്വം ശ്രമിച്ചത് എന്നതിന് അതിനുശേഷം പ്രദേശത്ത് നടന്ന അക്രമസംഭവങ്ങള്‍ തെളിവാണ്. പ്രകോപനപരമായ ഒരുപാട് സംഭവങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും എതിരേ തുടര്‍ച്ചയായി അരങ്ങേറിയിട്ടും അക്രമങ്ങള്‍ വ്യാപകമാകാതിരിക്കാന്‍ മാതൃകാപരമായ നിലപാടാണ് എസ്.ഡി.പി.ഐ സ്വീകരിച്ചത്. മാത്രമല്ല ആരോപിക്കുന്ന ഗൂഢാലോചനയും ദുരൂഹതയും അകറ്റുന്നതിന് ഏതുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. തികച്ചും വ്യക്തിപരമായ പ്രശ്‌നമായിരുന്നിട്ടുകൂടി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടു എന്നതു കൊണ്ടു മാത്രം പാര്‍ട്ടിക്കെതിരേ സര്‍വ്വകോണുകളില്‍ നിന്നും നടക്കുന്ന നുണപ്രചരണങ്ങള്‍ കണ്ടാല്‍ ആദ്യമായി രാഷ്ട്രീയ കൊലപാതകം നടന്നത് വേളത്താണ് എന്ന് തോന്നിപ്പോകും. കൊലപാതകം നടത്താന്‍ പരിശീലനം നടത്തുന്ന ഒരു പാര്‍ട്ടി ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു കൊലപാതകം മാത്രമേ ആരോപിക്കാന്‍ കഴിയുന്നുള്ളൂ എന്നതില്‍ നിന്നു തന്നെ ഇത്തരം ആരോപണങ്ങളുടെ പിന്നിലുള്ള താല്‍പ്പര്യം വ്യക്തമാണ്. ഏഴ് വര്‍ഷമായി പരിശീലനം നടത്തുന്നത് സര്‍ക്കാരുകള്‍ക്ക് അറിയാമായിരുന്നിട്ടും ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ എവിടെയാണെന്നും അതിനെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നും വിശദീകരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും, ശേഷം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും സജീവ രാഷ്ട്രീയ ഇടപെടല്‍ നടത്തിയ പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. ജനങ്ങളുടെ സാമാന്യബുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ക്കു മുന്നില്‍ സ്വയം അപഹാസ്യനാവാനേ ഉപകരിക്കൂ എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരിച്ചറിയണം. രാഷ്്ട്രീയ കൊലപാതകങ്ങളും പരിശീലനം നേടിയവരും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 31 രാഷ്്ട്രീയ കൊലപാതകങ്ങളാണെന്ന് ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 14 കൊലപാതക കേസുകളിലും പ്രതികള്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. 12 കൊലക്കേസുകളിലെ പ്രതികള്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്. മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ മൂന്ന് കേസുകളിലും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ കേസിലും പ്രതികളാണ്. അഞ്ചുവര്‍ഷത്തെ ആഭ്യന്തര വകുപ്പിന്റെ കണക്കുകളില്‍ ഒരു കൊലപാതകക്കേസു പോലും എസ്.ഡി.പി.ഐക്കുമേല്‍ ആരോപിക്കപ്പെട്ടിട്ടില്ല. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ആകെ 485 രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്നതായാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചിട്ടുള്ളത്. ഇതില്‍ 294 അക്രമങ്ങളില്‍ സി.പി.എമ്മും 90 എണ്ണത്തില്‍ എല്‍.ഡി.എഫ് മുന്നണിയില്‍പ്പെട്ട കക്ഷികളുമാണ് പ്രതികള്‍. 221 അക്രമങ്ങളില്‍ പ്രതികള്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്. 244 സംഘട്ടനങ്ങളില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ള യു.ഡി.എഫ് പ്രവര്‍ത്തകരാണ്. വസ്തുതകള്‍ ഇതായിരിക്കെ എസ്.ഡി.പി.ഐക്കെതിരേ ഇരുമുന്നണികളും നിയമസഭയില്‍ ഉറഞ്ഞുതുള്ളിയതിന്റെ കാരണം വിലയിരുത്തപ്പെടേണ്ടതുണ്ട്. എന്തുകൊണ്ട് എസ്.ഡി.പി.ഐക്കെതിരേ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞോ ഏതെങ്കിലും നേതാവിന്റെ വ്യക്തി പ്രഭാവത്തിലോ തട്ടിക്കൂട്ടിയ പ്രസ്ഥാനമല്ല സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ-എസ്.ഡി.പി.ഐ. രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനതയുടെയും സമ്പൂര്‍ണ ശാക്തീകരണം ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെടുകയും 7 വര്‍ഷം കൊണ്ട് 18 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. 8 സംസ്ഥാനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളെ വിജയിപ്പിക്കാനും പാര്‍ട്ടിക്ക് സാധിച്ചു. അഴിമതിക്കും വര്‍ഗീയതക്കുമെതിരേ യുള്ള ശക്തമായ നിലപാടുകളും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടിയുള്ള സമരപോരാട്ടങ്ങളിലെ സത്യസന്ധതയുമാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പാര്‍ട്ടിയെ ജനകീയമാക്കിയത്. കേരളത്തില്‍ ഇരുമുന്നണികളും സ്വീകരിച്ചുവരുന്ന സഹകരണ രാഷ്ട്രീയത്തെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കുകയും മുന്നണികള്‍ വെച്ചുനീട്ടുന്ന അപ്പക്കഷ്ണങ്ങളെ അവഗണിച്ച് കൊണ്ട് ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുന്നു എന്നത് ഇവരില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്. യു.ഡി.എഫും എല്‍.ഡി.എഫും യോജിപ്പിലെത്തിയെങ്കിലും ജനങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന അതിരപ്പള്ളി പദ്ധതി, ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി, വിഴിഞ്ഞം പദ്ധതി, 30 മീറ്ററില്‍ ആറുവരി പാത പണിയാമെന്നിരിക്കെ 4 വരി പാതക്ക് വേണ്ടി 45 മീറ്റര്‍ ഏറ്റെടുക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധത്തിന് കരുത്തുപകര്‍ന്ന് എസ്.ഡി.പി.ഐ സമരരംഗത്ത് സജീവമാണ്. യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും അനുകൂലമായ ഈ പദ്ധതികള്‍ സാധാരണക്കാരുടെ പ്രതിഷേധങ്ങള്‍ മൂലം നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. ഈ സമരങ്ങള്‍ക്ക് എസ്.ഡി.പി.ഐ നല്‍കുന്ന പിന്തുണയാണ് പാര്‍ട്ടിക്കെതിരേ രംഗത്തുവരാന്‍ ഇവരെ പ്രചോദിപ്പിക്കുന്ന ഘടകം. ഇത് കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും. എസ്.ഡി.പി.ഐ അതിന്റെ പ്രവര്‍ത്തകര്‍ക്ക് മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ ശാരീരികമായി ഉ•ൂലനം ചെയ്യാനോ അക്രമികള്‍ക്ക് നേതൃത്വം നല്‍കാനോ പരിശീലനം നല്‍കുന്നില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്രമങ്ങളെ നേരിട്ട സന്ദര്‍ഭങ്ങളില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അത്ഭുതകരമായ രീതിയില്‍ ആത്മരക്ഷാര്‍ഥം പ്രതികരിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ പരിശീലനമാവില്ല. നിശ്ചയദാര്‍ഢ്യവും പോരാട്ടവീര്യവുമാണ് എന്ന് മനസ്സിലാക്കണം. ജനാധിപത്യത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തി പട്ടിണിയില്‍ നിന്നും ഭയത്തില്‍ നിന്നും മോചനം ലഭ്യമാവുന്ന അസമത്വങ്ങളും വിവേചനങ്ങളുമില്ലാത്ത അഴിമതി മുക്തമായ ഒരിന്ത്യയുടെ സൃഷ്ടിപ്പാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ജനപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് പ്രവര്‍ത്തകര്‍ക്ക് പരിശീലിപ്പിക്കുന്നുണ്ട്. വര്‍ഗീയതയിലും അഴിമതിയിലും കോര്‍പ്പറേറ്റ് പ്രീണനത്തിലും പരസ്പരം മല്‍സരിക്കുന്ന സാമ്പ്രദായിക മുന്നണികളെ നേരിടാന്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ആശയാദര്‍ശങ്ങള്‍ തന്നെ അമിതമാണ്. ഈ തിരിച്ചറിവ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെന്ന പോലെ സാമ്പ്രദായിക പാര്‍ട്ടികള്‍ക്കുമുള്ളതുകൊണ്ടാണ് എസ്.ഡി.പി.ഐക്കെതിരേ വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തുവരാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്. ഐ.എസ്.ഐ.എസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ എന്ന മുസ്‌ലിം ലീഗ് എം.എല്‍.എയുടെ പ്രസ്താവന, പേമന്റ് സീറ്റ് വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനും സ്വയം അറിയപ്പെടാനുള്ള വ്യഗ്രതയും മാത്രമാണ്. താല്‍ക്കാലിക മാധ്യമശ്രദ്ധ കിട്ടാന്‍ ഇത്തരം ആരോപണങ്ങള്‍ വഴി സാധിക്കുമെങ്കിലും ജനങ്ങള്‍ക്കുമുമ്പില്‍ സ്വയം അപഹാസ്യനാവുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും കാണിക്കുന്നത് നന്നായിരിക്കും. ചുവപ്പിനും കാവിക്കും പലപ്പോഴും ഒരേ രൂപവും ഭാവവുമുള്ള നാദാപുരം മേഖലയില്‍ യാദൃശ്ചികമായി സംഭവിച്ച ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ പരമാവധി ലൈവ് ആക്കി നിര്‍ത്തി നാട്ടുകാര്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതും ഐ.എസ് റിക്രൂട്ട്‌മെന്റ് കഥ കൊണ്ട് പൊലിപ്പിച്ചുനിര്‍ത്തുകയും ചെയ്തത് ആരെ സന്തോഷിപ്പിക്കാനാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. പരിശുദ്ധ റമദാന്‍ മാസത്തിലെ അവസാനപ്പത്തിലെ ഒരു ഒറ്റരാവില്‍ മലപ്പുറം മങ്കടയിലെ ഒരു ചെറുപ്പക്കാരനെ അനാശാസ്യമാരോപിച്ച് മണിക്കൂറുകള്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ച് വെള്ളംകുടിക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ അനുവദിക്കാതെ ആഘോഷിച്ചുകൊലപ്പെടുത്തിയ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരാണ് ഐ.എസ്.ഐ.എസിന് കൂടുതല്‍ മുതല്‍ക്കൂട്ട് എന്ന് ഈ എം.എല്‍.എയെ ഓര്‍മ്മപ്പെടുത്തട്ടെ. 1997 മാര്‍ച്ച് 30ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം അവസാനിപ്പിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രി കരുണാകരനെ ചില കാര്യങ്ങള്‍ ഓര്‍മിച്ചുകൊണ്ടാണ്. ''ഇത് രാഷ്ട്രീയമാണ്. പറയുന്ന കാര്യങ്ങള്‍ വളരെ ശക്തിയായി പറയും. അത് പോലിസിനെ വിട്ടു തല്ലി ശരിപ്പെടുത്തിക്കളയാമെന്നാണെങ്കില്‍ അത് നടക്കുകയില്ല. അത് എല്ലാകാലത്തും ഈ രാജ്യത്തിലെ ബഹുജനപ്രസ്ഥാനം നേരിട്ടിട്ടുണ്ട്. ആ അനുഭവം കരുണാകരന്‍ ഓര്‍ക്കണം. ഇത്തരം പോലിസ് മന്ത്രിമാര്‍ക്ക് പോലിസിനെ വിട്ട് ആക്രമണം നടത്തിയ ആളുകള്‍ക്ക് ഈ നാട്ടില്‍ എന്ത് സംഭവിച്ചു. കേരളത്തില്‍ എന്ത് സംഭവിച്ചു എന്നുള്ള കാര്യം കരുണാകരന്‍ ഓര്‍ക്കണം അതനുസരിച്ച് ഭരണം നടത്തണമെന്നു മാത്രമേ എനിക്കു പറയാനുള്ളൂ.'' കാര്യങ്ങള്‍ നേര്‍ക്ക് നേരെ പറയുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആടിനെ പട്ടിയാക്കാനുള്ള തീവ്രശ്രമത്തില്‍ മുഖ്യമന്ത്രിക്ക് സ്വന്തം വാക്കുകളെങ്കിലും ഓര്‍മയുണ്ടാവണമെന്നാണ് പറയാനുള്ളത്.

പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെറ്റില്‍ വാദിനെതിരെ സിബിഐ സ്വീകരിക്കുന്ന നിലപാടുകള്‍ അപലപനിയവും പ്രതിഷേധാര്‍ഹവുമാണ്.

പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെറ്റില്‍ വാദിനെതിരെ സിബിഐ സ്വീകരിക്കുന്ന നിലപാടുകള്‍ അപലപനിയവും പ്രതിഷേധാര്‍ഹവുമാണ്. ഭരണകൂടത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും തിരുത്തുകയും ചെയ്യുക എന്നത് ഒരു പരിഷ്‌കൃത സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്. മനുഷ്യാവകാശ-പൗരവകാശ പ്രവര്‍ത്തകരും സോഷ്യല്‍ ആക്ടിവിസ്റ്റുകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ തങ്ങളുടെ അധികാരം ഉപയോഗിച്ച് അവരെ വേട്ടയാടുന്നത് പുരോഗമന ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാന്‍ കഴിയാത്തതാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ടീസ്തക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ നിലാപാട് ആശങ്കയുളവാക്കുന്നതാണ്. നിശബ്ദരാവുക എന്നതാണ് കൂടുതല്‍ സുരക്ഷിതത്വം, എന്ന പ്രതിലോമ നിലപാടിലേക്ക് ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും വിശിഷ്യ ഇടതുപക്ഷം പോലും എത്തിയിരിക്കുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സിബിഐ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സിയാണ്. ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിനുള്ള പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് ടീസ്തയുടെയും ഭര്‍ത്താവ് ജവേദ് ആനന്ദിന്റെയും സ്ഥാപനങ്ങള്‍ സിബിഐ റെയിഡ് നടത്തിയത്. ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തിലെ 117 ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തതിന് ടീസ്തയാണ് നേതൃത്വം കൊടുത്തത്. നരോദപാട്യ കൂട്ടക്കൊലക്കേസിലെ മായാകോഡ് നാനിയും, ബാബുബജ്‌രംഗിയും ഉള്‍പ്പെടെയുള്ള ഹിന്ദുത്വ തീവ്രവാദികളും ഇവരില്‍പ്പെടും. 92 ലെ മുംബയ് കലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരുന്നതിലും ഇരകള്‍ക്ക് സഹായകമായി പ്രവര്‍ത്തിച്ചതിലൂടെയും ഹിന്ദുത്വ തീവ്രവാദികളുടെ കണ്ണിലെ കരടായിരുന്നു ടീസ്ത. ഹിന്ദുത്വ തീവ്രവാദത്തിനെതിരെ ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയുള്ള പ്രവര്‍ത്തനം പോലും വെച്ചുപൊറുപ്പിക്കില്ലെന്ന ധിക്കാരപരമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മനുഷ്യാവകാശങ്ങളും നീതിയും നിലനില്‍ക്കുന്നുവെന്നത് തന്നെ ഇത്തരം വ്യക്തിത്വങ്ങളുടെ പ്രവര്‍ത്തന ഫലമായിട്ടാണ്. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ വിവേചനങ്ങളെ എതിര്‍ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യുന്ന ടീസ്തയേ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് പിന്തുണ നല്‍കുക എന്നത് മാനുഷികതയുടെ പ്രഥമിക ബാധ്യതയാണ്. ഹിന്ദുത്വ ഫാഷിസത്തിനെതിരെ ടീസ്തയും സഹപ്രവര്‍ത്തകരും നടത്തുന്ന പോരാട്ടത്തെ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍്ട്ടി ഓഫ് ഇന്ത്യ പിന്തുണയ്ക്കുന്നു. ടീസ്തയെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള നീക്കത്തിനെതിരെയുള്ള സമരങ്ങളോട് എസ്.ഡി.പി.ഐ ഐക്യപ്പെടുന്നു.

നന്ദി വീണ്ടും വീണ്ടും നന്ദി

എല്ലാ പ്രതികൂല സാഹചര്യങ്ങളിലും എതിരിട്ട് കൊണ്ട് എസ്.ഡി.പി.ഐ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ ഇരട്ടിയോളം വോട്ട് നേടിയിരിക്കുന്നു. നവരാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഏറ്റവും സ്വീകാര്യത ലഭിച്ചിരിക്കുന്നത് എസ്.ഡി.പി.ഐക്കാണ്. ഇടത്-വലത് മുന്നണികള്‍ക്കെതിരെയുള്ള ബദല്‍ എന്ന നിലക്ക് ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചിട്ടുള്ളത് എസ്.ഡി.പി.ഐക്കാണ്. അത് നമുക്ക് പ്രചോദനം നല്‍കുന്നതാണ്. ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച നേട്ടം മാധ്യമങ്ങളില്‍ കിട്ടിയ അവസരങ്ങള്‍കൊണ്ടാണ്. എസ്.ഡി.പി.ഐ നടത്തിയ ജനപക്ഷ സമരങ്ങളും വിവിധ വിഷയങ്ങളില്‍ എടുത്ത നിലപാടുകളും പാര്‍ട്ടിക്ക് അതിന്റെ സംവിധാനത്തിലൂടെ മാത്രമെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നുള്ളു. എസ്.ഡി.പി.ഐ നേടേണ്ടിവന്ന എതിര്‍പ്പുകളെ അവഗണിച്ച് പാര്‍ട്ടിയെ പൊതുസമൂഹം നെഞ്ചിലേറ്റാന്‍ വരുന്നതിന്റെ തെളിവായി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താം. ഈ വിജയം കൈവരിക്കുവാന്‍ സാധിച്ചത് പാര്‍ട്ടിയുടെ കര്‍മ്മ നിരതരായ പ്രവര്‍ത്തകരുടെ കഠിനമായ അദ്ധ്വാനവും പാര്‍ട്ടിയെ സഹായിച്ച നല്ലവരായ സഹോദരി സഹോദരന്മാരുടെ പരിശ്രമവും കൊണ്ടാണ്. അവഗണിക്കപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ശബ്ദമായി ഏത് പ്രതികൂല സാഹചര്യത്തിലും പാര്‍ട്ടി ജനകീയ പോര്‍ക്കളത്തില്‍ ഉണ്ടാവും. തുടങ്ങിവെച്ച ജനപക്ഷ സമരങ്ങളുമായി ശക്തമായി മുന്നോട്ട് പോവാന്‍ നിങ്ങള്‍ തന്ന പ്രോത്സാഹനവും സഹായകമവും. പാര്‍ട്ടിയുടെ തിളങ്ങുന്ന വിജയത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത് കഠിന അദ്ധ്വാനം ചെയ്ത പ്രിയപ്പെട്ട സഹപ്രവര്‍ത്തകരാണ്. നിങ്ങള്‍ക്കും വോട്ട്‌ചെയ്തും മറ്റും സഹായിച്ച എല്ലാ വര്‍ക്കും ഹൃദ്യമായ നന്ദി. വീണ്ടും വീണ്ടും നന്ദി

എസ്.ഡി.പി.ഐ. മുന്നോട്ടുവയ്ക്കുന്നത് രാഷ്ട്രീയ ബദല്‍

എസ്.ഡി.പി.ഐ. മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് അവകാശ സമരമുഖത്തെ രാഷ്ട്രീയ ബദലാണ്. അഴിമതിയുടെ കാര്യത്തില്‍ കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും അവിശുദ്ധമായ സഹകരണമാണ് ടത്തുന്നത്. ഭരണപക്ഷത്തെ തിരുത്തുക എന്ന പ്രതിപക്ഷ ദൌത്യം ിര്‍വഹിക്കപ്പെടുന്നില്ല. ജകീയ സമരങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ കക്ഷിഭേദമെ്യ ിസ്സംഗരാണ്. പട്ടിണി മുക്ത ഇന്ത്യ, ഭയമുക്ത ഇന്ത്യ എന്ന മുദ്രാവാക്യവുമായാണു പാര്‍ട്ടി തിരഞ്ഞെടുപ്പി രിേടുന്നത്. രാജ്യത്തെ 60 ശതമാം ജങ്ങള്‍ രണ്ടുരേം ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്തവരാണെന്ന തിരിച്ചറിവ് സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു ഷ്ടപ്പെട്ടിരിക്കുന്നു. ഫാഷിസവും ഭരണകൂട ഭീകരതയും ആദിവാസി-്യൂപക്ഷ വിഭാഗങ്ങളെ ഭീതിയില്‍ തളച്ചിട്ടിരിക്കുകയാണ്. ഭയവും വിശപ്പും ഇല്ലായ്മചെയ്യാുള്ള ജകീയ ദൌത്യമാണു പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാത്തില്‍ ഏറ്റെടുത്തു ടപ്പാക്കുന്നത്. എട്ടു സംസ്ഥാങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ പാര്‍ട്ടി സ്ഥാാര്‍ഥികള്‍ വിജയം ചൂടുകയുണ്ടായി. ചില സംസ്ഥാങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ ഭരണത്തിലും എസ്.ഡി.പി.ഐ. പങ്കാളിയാണ്.

കുത്തകകളെ സഹായിക്കുന്നു

കസ്തൂരിരംഗന്‍-മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ടുകള്‍ ടപ്പാക്കുമ്പോള്‍ കര്‍ഷകരുടെ പ്രശ്ങ്ങള്‍ കൂടി പരിഗണിക്കണം. കര്‍ഷകര്‍ക്കുണ്ടാവുന്ന ഷ്ടം ികത്താുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചശേഷം മാത്രമേ റിപോര്‍ട്ട് ടപ്പാക്കാവൂ. കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കുത്തക കമ്പികളുടെ 5 ലക്ഷം കോടിയുടെ കടമാണ് എഴുതിത്തള്ളിയത്. അതുപോലെ 50,000 കോടി രൂപയെങ്കിലും ചെലവഴിച്ചാല്‍ കര്‍ഷകരുടെ കടങ്ങള്‍ പരിഹരിക്കാാവും. കേരളത്തെ സമ്പന്ന രാജ്യങ്ങളുടെ ിലവാരത്തിലേക്കുയര്‍ത്താന്‍ ഉതകുന്ന പ്രകൃതിവിഭവങ്ങളാണു കരിമണല്‍ അടക്കമുള്ള ധാതുക്കള്‍. ഇതു ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കുത്തക കമ്പികള്‍ക്കു ചൂഷണം ചെയ്യാന്‍ കരിമണല്‍ അടക്കമുള്ളവ വിട്ടുകൊടുത്തിരിക്കുകയാണ്. ഗെയില്‍ വാതക പ്പൈപ്പ്ലൈന്‍ ജീവന്‍ അപകടപ്പെടുത്തുന്ന വിധം ജവാസകേന്ദ്രങ്ങളിലൂടെ കൊണ്ടുപോവാാണു ശ്രമിക്കുന്നത്. റിലയന്‍സിും ടാറ്റയ്ക്കും വേണ്ടിയാണ് അന്താരാഷ്ട്ര ിയമങ്ങള്‍ പോലും മറികടന്നുള്ള സര്‍ക്കാരിന്റെ പ്രവൃത്തി. വിലക്കയറ്റം ിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അവിടെയും കുത്തകകളെ സഹായിക്കുന്ന ിലപാടാണു സ്വീകരിക്കുന്നത്. പ്രതിപക്ഷം കാര്യക്ഷമമായി ഇടപെടാന്‍ മടികാണിക്കുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ പോലും പരസ്പരസഹകരണമാണു കേരളത്തില്‍ ടക്കുന്നത്.

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547