കോഴിക്കോട്: നാദാപുരം ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഫെബ്രുവരി 27 വെള്ളി കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും നടത്തും. വൈകുന്നേരം 4.30ന് അരയിടത്ത് നിന്നാരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ദേശീയ സെക്രട്ടറിയേറ്റംഗം ഇ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ.വാസു, എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറിമാരായ എം.കെ.മനോജ്കുമാര്‍, പി.അബ്ദുല്‍ ഹമീദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച്.നാസര്‍, ഒ.അബ്ദുല്ല, രമേശ് നന്മണ്ട, കെ.ഇ.അബ്ദുല്ല, പ്രഫ. ഇ. അബ്ദുല്‍ റഷീദ്, പി.കെ. അബ്ദുല്‍ ലത്തീഫ്, സി.പി.സലാം നാദാപുരം എന്നിവര്‍ പ്രസംഗിക്കും. റാലിക്ക് ജില്ലാ പ്രസിഡന്റ് സി.എ.ഹാരിസ്, വൈസ് പ്രസിഡന്റ് ടി.കെ.കെ.ഫൈസി, എം.അഹ്മദ് മാസ്റ്റര്‍, സെക്രട്ടറി എസ്.നജീബ്, ജലീല്‍ സഖാഫി, ഷുക്കൂര്‍ മാസ്റ്റര്‍, ട്രഷറര്‍ എം.എ.സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കോഴിക്കോട്; നാദാപുരം കലാപത്തിലെ ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരീ നല്കുക.മുഖ്യമന്ത്രി നാദാപുരം സന്ദര്‍ശിക്കുക,നാദാപുരത്തെ കൊള്ളമുതല്‍ പിടിച്ചെടുക്കുക.നിഷ്‌ക്രിയരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ ദേശീയപാതാ ഉപരോധത്തില്‍ വന്‍ പ്രതിഷേധമിരമ്പി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിനു എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വടകര കൈനാട്ടിയിലാണ് ദേശീയപാത ഉപരോധിച്ചത്. എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അഡ്വ കെ എം അഷ്‌റഫ് ഉപരോധം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരന്‍ പള്ളിക്കല്‍,ഇസ്മായില്‍ കമ്മന,നജീബ് അത്തോളി,സി എ ഹാരിസ്,സലിം അഴിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പോലീസിന്റെ അനാസ്ഥയും നിഷ്‌ക്രീയവുമാണ് നാദാപുരത്ത് ഈ വിധത്തില്‍ കലാപം കത്തിപടരാന്‍ കാരണം. നാദാപുരത്തിന്റെ കഴിഞ്ഞകാല അനുഭവങ്ങള്‍ മുന്‍നിര്‍ത്തി,കൊല നടന്ന ഉടന്‍ തന്നെ ജാഗ്രത പുലര്‍ത്താന്‍ പൊലീസുകാര്‍ തയ്യാറായില്ല.ക്രിമിനലുകള്‍ക്ക് അഴിഞാടാനുള്ള എല്ലാ സൌകര്യവും പോലീസിന്റെ മൗനാനുവാദത്തോടെ ലഭിച്ചു. നാദാപുരത്ത് കലാപം വിതക്കാനും, കൊള്ള നടത്താനും സി പി എം ആശീര്‍വാദം നല്കി എന്ന് മാത്രമല്ല നേതാക്കള്‍ അതിനു വേണ്ട നിര്‍ദേശവും നല്കിയിട്ടുണ്ട്.എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അഡ്വ കെ എം അഷ്‌റഫ് ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. അണികളെ കെട്ടഴിചുവിട്ടു ക്രിമിനലുകളെ വളര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് ഇവിടെ മുസ്ലിം ലീഗിനുള്ളത്.സമുദായ സേവനം എന്ന ലീഗിന്റെ അവകാശവാദം രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് വ്യക്തമായി കഴിഞ്ഞു.അഞ്ചു മന്ത്രിമാര്‍ ഉണ്ടായിട്ടും,അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ സമുദായംഗങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ലീഗു നേതാക്കള്‍, സി പി എം മായി ചേര്‍ന്ന് നാദാപുരത്ത് വീണ്ടും വിലപേശല്‍ രാഷ്ട്രീയം ആരംഭിച്ചിരിക്കുകയാണ്.ഇത് അനുവദിക്കുകയില്ല,നീതി ലഭിക്കുന്നത് വരെ ശക്തമായപ്രക്ഷോഭവുമായി മുന്നോട്ട് പോകും,ജില്ലാകമ്മറ്റി തുടക്കം കുറിച്ച പ്രക്ഷോഭപരിപാടി സംസ്ഥാന നേതൃത്വം ഏറ്റെടുത്തു അതിശക്തമായി മുന്നോട്ടു കൊണ്ടുപോകും അദ്ദേഹം കൂട്ടിചെര്‍ത്തു.
Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183