SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശിക പരിപാടികൾ

ഹോം » പ്രാദേശിക പരിപാടികൾ
ജില്ല തെരഞ്ഞെടുക്കൂ.

'വെല്ലുവിളികള്‍ നേരിടുന്ന മതേതരത്വം' എസ്ഡിപിഐ സ്വാതന്ത്യദിന കൂട്ടായ്മ

15-08-2015 ആലപ്പുഴ

'വെല്ലുവിളികള്‍ നേരിടുന്ന മതേതരത്വം' എന്ന മുദ്രാവാക്യത്തില്‍ (2015 ആഗസ്റ്റ് 15) എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി വളഞ്ഞവഴിയില്‍ സംഘടിപ്പിച്ച സ്വാതന്ത്യദിന കൂട്ടായ്മ സംസ്ഥാന സമിതി അംഗം വേണു ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

വാഹന ജാഥയുടെ സ്വീകരണ പൊതുയോഗം

04-02-2015 പാലക്കാട്‌

എടത്തനാട്ടുകര: SDPI യിലേക്ക് കടന്നുവന്ന 3000 പുതിയ മെമ്പര്‍മാര്‍ക്ക് ഒറ്റപ്പാലത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന ജാഥയുടെ സ്വീകരണ പൊതുയോഗം എടത്തനാട്ടുകരയില്‍ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ബാബുമണി സംസാരിക്കുന്നു.

ഉപഹാര സമര്‍പ്പണം

01-02-2015 പാലക്കാട്‌

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഭരതനാട്യത്തിന് A grade കിട്ടിയ ഐശ്വര്യ അരവിന്ദന് (മേലാറ്റൂര്‍ RMHS School ) SDPI ഉണ്ണിയാല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രവാസി ഫോറം പ്രസി. യൂസഫ് അലനല്ലൂര്‍ നല്‍കുന്നു.

കോഴ- യുഡിഎഫ് സര്‍ക്കാര്‍ രാജിവെക്കണം

23-01-2015 കോട്ടയം

ഈരാറ്റപേട്ട: കോഴയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഈരാറ്റുപേട്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് സെക്രട്ടറി വി.കെ സുബൈര്‍, ഗ്രാമപഞ്ചായത്ത് അംഗം ബിനു നാരായണ്‍, ഹിലാല്‍ വെള്ളുപറമ്പില്‍, യാസിര്‍ കാരയ്ക്കാട് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

കേരള സര്‍ക്കാരിന് അഭിവാദ്യം

14-01-2015 കോട്ടയം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാറിന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌കൊണ്ട് എസ്ഡിപിഐ ഈരാറ്റുപേട്ട പഞ്ചായത്ത് കമ്മിറ്റി നടത്തിയ അഭിവാദ്യപ്രകടനം ഉജ്ജ്വല പ്രകടനമായി. പ്രകടനത്തിന് നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. പി.എം.സി ജംഗഷനില്‍ നിന്നാരംഭിച്ച പ്രടനം വടക്കേക്കര, കടുവാമുഴി, ചേന്നാട് കവല, വഴി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ആരിഫ്, സെക്രട്ടറി വി.കെ സുബൈര്‍, ഗ്രാമപഞ്ചായത്ത് അംഗം ബിനുനാരായണന്‍, ഹിലാല്‍ വെള്ളുപറമ്പില്‍, നിസാര്‍ മുരുക്കോലിയില്‍, ഹാഷിം ലബ്ബ, ഇസ്മായില്‍ കീഴേടം, ഗോപാലകൃഷ്ണന്‍ കോടിയനിചിറ, അന്‍സാരി ഇ.പി, സഫീര്‍ കുരുവനാല്‍, യാസിര്‍ കാരയ്്ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി സംസാരിച്ചു.

സ്ലാബിട്ട് മൂടാനുള്ള നീക്കം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തടയുന്നു

03-01-2015 ഇടുക്കി

അടിമാലി: പഞ്ചായത്ത് ഓടയിലെ മാലിന്യം നീക്കം ചെയ്യാതെ ഓടയുടെ മുകള്‍ ഭാഗം സ്ലാബിട്ട് മൂടാനുള്ള നീക്കം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. സംഭവം വിവാദമായതോടെ പഞ്ചായത്ത്, പോലിസ് അധികാരികള്‍ ഇടപെട്ട് മാലിന്യം നീക്കം ചെയ്ത ശേഷം ഓടകള്‍ മൂടി. അടിമാലി ടൗണില്‍ സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം. ടൗണ്‍ വികസനത്തിന്റെ ഭാഗമായി ദേശീയപാതയരുകില്‍ താലൂക്കാശുപത്രിക്ക് മുന്നിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് റോഡിന്റെ വശത്ത് പുതിയ ഓട നിര്‍മ്മിക്കുകയും ഓടയുടെ ഉപരിതലം കോണ്‍ക്രീറ്റ് സ്ലാബുകളിട്ട് മൂടുവാനും തീരുമാനിച്ചു. എന്നാല്‍ നിര്‍മ്മാണം ഏറ്റൈടുത്ത കരാറുകാരന്‍ ആശുപത്രിയുടെ പ്രവേശന കവാടത്തിനു കീഴിലുള്ള ഓടയിലെ മാലിന്യം നീക്കാതെ ഓട സ്ലാബിട്ട് മൂടിയതാണ് പ്രതിഷേധത്തിനു കാരണമായത്. അനധികൃത നിര്‍മ്മാണം നടക്കുന്ന വിവരം പ്രദേശവാസികളാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു. ഇതിനിടെ കരാറുകാരന്‍ സ്ഥലത്തു നിന്നും മാറി. സംഭവമറിഞ്ഞ് പ്രദേശവാസികളും പ്രതിഷേധവുമായി തടിച്ചു കൂടി. തുടര്‍ന്ന് അടിമാലി സ്റ്റേഷനിലെ എസ്‌ഐ ജോയിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. മാലിന്യം നീക്കാതെ നിര്‍മ്മാണം തുടരാന്‍ അനുവദിക്കില്ലായെന്ന സമരക്കാരുടെ ആവശ്യം നിറവേറ്റുവാന്‍ അധികാരികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ മാലിന്യം നീക്കിയ ശേഷം നിര്‍മ്മാണം തുടരുവാന്‍ കരാറുകാരനോട് നിര്‍ദേശം നല്‍കുകയായിരുന്നു. മാലിന്യം നിക്കിയതോടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിന്‍വാങ്ങുകയായിരുന്നു.

വിടിന്റെ നിര്‍മ്മാണാരംഭ ഉദ്ഘാടനം

01-04-2015 തൃശൂർ

എസ് ഡി പി ഐ ചാരിറ്റി സെന്റെര്‍ ആലൂര്‍ നിര്‍മ്മിച്ചു നല്‍കുന്ന വിടിന്റെ നിര്‍മ്മാണാരംഭ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി പി മുഹമ്മദാലി നിര്‍വഹിക്കുന്നു

പൊതുജന മാര്ച്ച്

27-03-2015 തിരുവനന്തപുരം

ചിറയിന്കീറഴ്‌ കാട്ടു മുറാക്കല്‍ തമ്പുരാട്ടി ഗ്യാസ് ഏജന്സിളയുടെ വ്യാപക ക്രെമക്കെടുകള്ക്ക് എതിരെ ചിറയിന്കീ്ഴ്‌ SDPI കിഴുവിലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്യാസ് ഏജന്സിയിലേക്ക് നടത്തിയ പൊതുജന മാര്ച്ച് വിജയം കണ്ടു . 30 താം തീയതിവരെയുള്ള മൊത്തം 9050 ബുകിംഗ് സിലിണ്ടറുകളും 10 ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാമെന്നും , 5 കിലോമിറ്ററിനുള്ളിലെ വിതരണത്തിന് പൈസവങ്ങുകയില്ല എന്നും ഉറപ്പുതന്നുകൊണ്ടുള്ള രേഖയും SDPI നേതാക്കള്ക്ക് കൈമാറി

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

19-03-2015 പാലക്കാട്‌

കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയുടെ അവസ്ഥയാണ് ചെന്നിത്തലയുടെ സര്‍ക്കാരിനെന്ന കാര്യം പോലിസ് മറക്കരുത്: തുളസീധരന്‍ പള്ളിക്കല്‍ പാലക്കാട്: കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയുടെ അവസ്ഥയാണ് ചെന്നിത്തലയുടെ സര്‍ക്കാരിനെന്ന കാര്യം കേരളത്തിലെ പോലിസ് മറക്കരുതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. നെന്മാറ അടിപ്പെരണ്ടയിലെ കോണ്‍ഗ്രസ് തേര്‍വാഴ്ച തടയണമെന്നും പാര്‍ട്ടി ഗ്രാമമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അക്രമികള്‍ക്കെതിരെ പോലിസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഞ്ഞൊന്നു തുമ്മിയാല്‍ തെറിക്കുന്ന മന്ത്രിപദം കൊണ്ട് മറ്റുള്ളവരുടെ മേല്‍ ഏറെക്കാലം കുതിരകേറാനാകില്ലെന്ന് ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് സ്ത്രീധനമായി ലഭിച്ചതല്ലാ കേരളത്തിലെ പോലിസ് സംവിധാനം. നെന്മാറ അടിപ്പെരണ്ടയില്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡി.സി.സി സെക്രട്ടറി അബ്ബാസിന്റെ നേതൃത്വത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കുടുംബങ്ങള്‍ക്കെതിരേയും അക്രമങ്ങള്‍ നടത്തുന്നതെന്നത് കേരള പോലിസ് സംവിധാനത്തിന് തന്നെ അപമാനകരമാണ്. എസ്.ഡി.പി.ഐ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് പെയിന്റ് മാറ്റി കോണ്‍ഗ്രസിന്റെതാക്കിയത് ചെന്നിത്തലയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. നിഷാമിനെ സംരക്ഷിച്ചപോലെ അബ്ബാസിനേയും സംരക്ഷിക്കാനാണ് ചെന്നിത്തലയുടെ ശ്രമമെങ്കില്‍ അതനുവദിക്കില്ല. അക്രമികളെ പിടികൂടുന്നതിനുപകരം അക്രമത്തിന് ഇരയായവരെ അറസ്റ്റ് ചെയ്ത് ജയിലലടയ്ക്കുന്ന പോലിസ് നടപടി അപമാനകരമാണ്. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചാല്‍ അത് പിടിച്ചുവാങ്ങാനുള്ള ശക്തി എസ്.ഡി.പി.ഐയ്ക്ക് ജില്ലയിലുണ്ടെന്നുള്ള കാര്യം ആരും മറക്കരുത്. കാക്കിയിട്ട് ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലിസ് നടപടി തുടര്‍ന്നാല്‍ അത് വലിയ ഭവിഷത്തുകള്‍ വിളിച്ചുവരുത്തും. അപ്പോള്‍ എസ്.ഡി.പി.ഐയുടെ സമരത്തിന്റെ രൂപവും പ്രവര്‍ത്തനവും മാറും. പോലിസുകാര്‍ കോണ്‍ഗ്രസുകാരെപ്പോലെ പ്രവര്‍ത്തിക്കുന്നത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും നെന്മാറയില്‍ കോണ്‍ഗ്രസിന് വിടുവേല ചെയ്യുന്ന എസ്.ഐ ഹിദായത്തുല്ലയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും അബ്ബാസിനെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് ജയിലലടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി സി പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റോയ് അറയ്ക്കല്‍, ജില്ലാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കൊല്ലങ്കോട്, ജില്ലാ കമ്മിറ്റിയംഗം നാസര്‍ തൃത്താല സംസാരിച്ചു.

എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്.

19-03-2015 പാലക്കാട്‌

എസ്.പി ഓഫീസ് മാര്‍ച്ചില്‍ അബ്ബാസിനെതിരേയും ഹിദായത്തുല്ലക്കെതിരേയും പ്രതിഷേധമിരമ്പി പാലക്കാട്: നെന്മാറ എസ്.ഐ പണി നിര്‍ത്തി മലപ്പുറത്ത് പാണക്കാട് തങ്ങളുടെ അടുത്തുപോയി പച്ചത്തൊപ്പിയും വസ്ത്രവും ധരിച്ച് വിടുവേല ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം റോയ് അറയ്ക്കല്‍ പറഞ്ഞു. നെന്മാറ അടിപ്പെരണ്ടയിലെ കോണ്‍ഗ്രസ് തേര്‍വാഴ്ച തടയണമെന്നും പാര്‍ട്ടി ഗ്രാമമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അക്രമികള്‍ക്കെതിരെ പോലിസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഗുണ്ടാനേതാവ് അബ്ബാസിന്റെ കൊള്ളരുതായ്മയ്ക്ക് അറുതിവരുത്താന്‍ പോലിസിന് ചങ്കൂറ്റമില്ലെങ്കില്‍ എസ്.ഡി.പി.ഐ അതേറ്റെടുക്കാന്‍ തയ്യാറാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ആരാണ് കേരളം ഭരിക്കേണ്ടതെന്ന് തീരുമാനിക്കുന്ന പാര്‍ട്ടിയോടാണ് രാജ്യത്ത് തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ കളിയെന്ന് പോലിസ് ഓര്‍ത്താല്‍ നന്ന്. പോലിസിന്റെ വില അതിലുള്ള ചിലര്‍ തന്നെ കളഞ്ഞുകൊണ്ടിരിക്കയാണ്. അബ്ബാസിന്റേ പേരില്‍ വധശ്രമത്തിന് കേസെടുത്ത് ജയിലിലടയ്ക്കണമെന്നും എസ്.ഐ ഹിദായത്തുല്ലയെ സസ്‌പെന്റ് ചെയ്യാന്‍ എസ്.പി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ എസ്.ഡി.പി.ഐ ഇനി നടത്താന്‍ പോകുന്ന സമരങ്ങളുടെ രീതിയും മാറും-അദ്ദേഹം പറഞ്ഞു. നേരത്തെ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കൊല്ലങ്കോട്, ജില്ലാ കമ്മിറ്റിയംഗം നാസര്‍ തൃത്താല സംസാരിച്ചു. രാവിലെ 11 ന് പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആരംഭിച്ച മാര്‍ച്ച് എസ്.പി ഓഫീസിന് മുമ്പിലെത്തുന്നതിന് മുമ്പേതന്നെ പോലിസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പാലക്കാട് മണ്ഡലം പ്രസിഡന്റ് അബൂതാഹിര്‍, ജനറല്‍ സെക്രട്ടറി കെ കെ ഹുസൈന്‍, നെന്മാറ മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍, സെക്രട്ടറി മണ്‍സൂര്‍, ചിറ്റൂര്‍ മണ്ഡലം പ്രസിഡന്റ് ഉമ്മറുല്‍ ഫാറൂഖ്, പട്ടാമ്പി മണ്ഡലം പ്രസിഡന്റ് സെയ്തലവി നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

17-03-2015 കണ്ണൂർ

പാവറട്ടി: എസ് ഡി പി ഐ പാവറട്ടി പഞ്ചായത്ത് സമ്മേളനത്തിന്റ ഭാഗമായി രാവിലെ നടന്ന പ്രതിനിധി സഭ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രതിനിധി സഭക്ക് ജില്ല ജനറൽ സെക്രട്ടറി സിയാദ് ഏറിയാദ് നേത്രത്വം നൽകി. തുടർന് വൈകിട്ട് നടന്ന പൊതു സമ്മേളനം ജില്ല ഉപാദ്ധ്യക്ഷൻ സുബ്രഹ്മന്ന്യൻ വലപ്പാട് ഉദ്ഘടാനം ചെയ്തു. യോഗത്തിൽ എസ് ഡി പി ഐ പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ലൂഖ്മാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷഫീർ മരുതയൂർ പുതിയ പഞ്ചായത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു, നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെ ജീർണതയെകുറിച്ചും, പുതയ രാഷ്ട്രീയസാഹചര്യത്തിൽ എസ് ഡി പി ഐ യുടെ പ്രസക്തിയേകുറിച്ചും പാർട്ടിയുടെ പൊതുസമൂഹത്തിലുള്ള ഇടപെടലുകളെ കുറിച്ചും പെരുമ്പവൂർ മണ്ഡലം കമ്മിറ്റി അംഗം മനാഫ് ഓടക്കാലി പ്രഭാഷണം നടത്തി. ഷഫീക് കാളാനി, ഹബീബ് നാലകത്ത് , പ്രവാസി ഫോറം കേരള ഏരിയ കമ്മിറ്റി അംഗം ഉമ്മർ മാമാബസാർ സംസാരിച്ചു. എസ് ഡി പി ഐ പാവറട്ടി പഞ്ചായത്ത് പുതിയ ഭാരവാഹികൾ പ്രസിഡന്റ്: ഹബീബ് നാലകത്ത് സെക്രട്ടറി: ഹിലാൽ പോവിൽ വൈ സ് പ്രസിഡന്റ് ലൂഖ്മാൻ ജോയിന്റ് സെക്രട്ടറി: രാകേഷ് പി ട്രഷറർ: അബ്ദുൽ ഹക്കീഠ. റഷീദ് പുളിക്കൽ , ഷെഫീഖ് മരുതയൂർ കമ്മറ്റി അംഗങ്ങൾ കബീർ ചീനാത്ത്, സിദ്ധിഖ് കൂരിക്കാട് ജാഫർ കൊറ്റോത്ത് മണ്ഡലഠ കൗൻസലർമാർ

ജീവനറ്റ മൊറയൂര്‍ പഞ്ചായത്തിനു എസ്.ഡി.പി.ഐ റീത്ത് സമര്‍പ്പിച്ചു

10-03-2015 മലപ്പുറം

മൊറയൂര്‍: ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍ പഞ്ചായത്തിനു അന്യവല്ക്കകരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ വഞ്ചാപരമായ നിലപാടിതിെരെ എസ്.ഡി.പി.എ മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതീകാത്മക റീത്ത് വെക്കല്‍ സമരം നടത്തി പ്രതിഷേധിച്ചു. കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ 35 ശതമാത്തില്‍ താഴെ മാത്രമാണ് അനുവദിച്ച ഫണ്ട് ഉപയോഗിച്ചത്. ഈ മാസം കൂടി ഉപയോഗിക്കാതിരുന്നാല്‍ ഭീമമായ സംഖ്യ നഷ്ടമാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് കുടിവെള്ളമുള്‌പ്പെടെയുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല, ഭരണപ്രതിപക്ഷ ഒത്തുകളിയാണ് പഞ്ചായത്തില്‍ നടക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തി സംസാരിച്ച അബൂബക്കര്‍ സീദ്ധീഖ് പറഞ്ഞു. പഞ്ചായത്തിനെ പിന്നോട്ടടിക്കുന്ന ഇത്തരം നിലപാടുകള്‌ക്കെതിരെ വരും ദിനങ്ങളില്‍ ശക്തമായ പ്രക്ഷോഭം പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ധേഹം മുന്നറിയിപ്പ് നല്കി് പഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ ഇണ്ണിപ്പോക്കര്‍, സെക്രട്ടറി മുഹമ്മദ് കുട്ടി, ഇര്ഷാ്ദ് മൊറയൂര്‍ കെ.എം അഹമ്മദ് നിഷാദ്, സംസാരിച്ചു

മുസ്‌ലിം ലീഗ് ഗുണ്ടകളുടെ അതിക്രമത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന അബ്ദുസ്സലാമിന്റെ മാതാവ്

27-02-2015 പാലക്കാട്‌

നന്മാറ അടിപ്പരണ്ടയില്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് ഗുണ്ടകളുടെ അതിക്രമത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന അബ്ദുസ്സലാമിന്റെ മാതാവ് കരഞ്ഞുകൊണ്ടു കാര്യങ്ങള്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാറിനോടും ജില്ലാ ജനറല്‍ സെക്രട്ടറി സി പി മുഹമ്മദലി എന്നിവരോട് വിശദീകരിക്കുന്നു. മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍, സെക്രട്ടറി മന്‍സൂര്‍ തുടങ്ങിയവര്‍ സമീപം.

ആബിദിന്റെ വധത്തിന്റെ പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടു വരുക,

23-02-2015 കാസർഗോഡ്‌

ആബിദിന്റെ വധത്തിന്റെ പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടു വരുക, ആര്‍.എസ്.എസ് നേതാകളെ കേസില്‍ പ്രതി ചേര്‍ക്കുക എന്നി ആവശ്യം ഉന്നയിച്ചു കൊണ്ട് SDPI കാസറഗോഡ് സി.ഐ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത്ത് കൊണ്ട് SDPI ജില്ലാ പ്രസിഡന്റ് CP അബ്ദുസലാം സംസാരിക്കുന്നു

3000 പേര്‍ക്ക് സ്വീകരണം

10-02-2015 പാലക്കാട്‌

ഒറ്റപ്പാലത്തെ ജന സാഗരമാക്കി SDPI . SDPI യിലേക്ക് കടന്ന് വന്ന 3000 പേര്‍ക്ക് സ്വീകരണം

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183