അമ്പലപ്പുഴ: വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പുന്നപ്ര പവര്‍ഹൗസ് ബീച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു റോഡു ഉപരോധിച്ചു. ദേശീയ പാതയില്‍നിന്നു പുന്നപ്ര ചള്ളി ഫിഷ്‌ലാന്റിങ് സെന്റര്‍ വരെ രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കിടക്കുന്ന റോഡ് 1992ല്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനുശേഷം ജി.സുധാകരന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചു അറ്റകുറ്റപ്പണി നടത്തിയെങ്കിലും ആറുമാസം തികയുന്നതിനു മുമ്പ് റോഡ് സഞ്ചാരയോഗ്യമല്ലാതാവുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനിലേക്കും ചള്ളിചാകര കടപ്പുറത്തേക്കും വാഹനങ്ങളടക്കം നിരവധി പേരാണ് ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നത്. ദേശീയപാതയോരത്തുള്ള മൂന്നു സ്‌കൂളുകളിലേക്കു പോവുന്ന വിദ്യാര്‍ഥികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ സൈക്കിളും ഇരുചക്രവാഹനങ്ങളും അപകടത്തില്‍ പെടുന്നതും നിത്യസംഭവമാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. എസ്.ഡി.പി.ഐ അമ്പലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് നാസര്‍ കലവൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുല്‍ഫി, നാസര്‍, കെബീര്‍, അന്‍സില്‍, ഹാഷിം നേതൃത്വം നല്കി.
നെടുമങ്ങാട് :MG കോളേജില്‍ പോലീസിനെതിരെ ബോംബ് എറിഞ്ഞ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കത്തയച്ച പാലോട് രവി യുടെ നടപടിയില്‍ പ്രതിശേദിചും,നിയമ വിരുദ്ധമായി 32 പ്രതികളെ വെറുതെ വിടാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടിയുടെ നടപടിയിലും പ്രതിശേടിച്ചും നെടുമങ്ങാട് മണ്ഡലം കമ്മിറ്റി നെടുമങ്ങാട് വെമ്പായം,കന്യാകുളങ്ങര ,പോത്തന്‍കോട് എന്നീ ടൌണുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇര്‍ഷാദ് കന്യാകുളങ്ങര ,ഹകീം നെടുമങ്ങാട്,വാഹിദ് ചിരമുക്ക് ,സഫീര്‍ വാളിക്കോട്,സബീര്,താഹ,നിലമേല്‍ അബ്ദുല്‍ വാഹിദ്,എ.എം .അന്‍സാര്‍ , സലിം വെമ്പായം ,ഷംനാദ് പോത്തന്‍കോട്,നസീര് ഖാന്‍ , നവാസ് ഖാന്‍,ത്വാഹാ മന്നാനി ,ഹുസൈണ്‍ ഹാജി ,തുടങ്ങിയവര്‍ നേതൃത്ത്വം നല്കി . മണ്ഡലം പ്രസിഡണ്ട് ഇര്‍ഷാദ് കന്യാകുളങ്ങര ,നസീര് ഖാന്‍ ,സഫീര്‍ വാളിക്കോട് സംസാരിച്ചു . ഈ വിഷയത്തില്‍ പ്രതിഷേധിച്ചു നെടുമങ്ങാട എം . എല്‍ . എ ക്കെതിരെ ഫ്‌ലെക്‌സുകല്‍ വച്ചു .
എസ്.ഡി.പി.ഐ പൊതുയോഗം നടത്തി പുന്നയൂര്‍ക്കുളം: എസ്.ഡി.പി.ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് യഹിയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് ഖാസിം തൊടുപുഴ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ രക്തദാന കൂട്ടായ്മയുടെ പ്രഖ്യാപനവും നിര്‍ദ്ദന കുടുബങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനവും എസ്.ഡി.പി ഐയില്‍ ചേര്‍ന്ന മുപ്പതോളം പേര്‍ക്കുള്ള മെംബര്‍ഷിപ്പ് വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി യഹിയ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ വലപ്പാട്, മണ്ഡലം പ്രസിഡന്റ് ഷെമീര്‍ ബ്രോഡ്വെ, നഫാസ് കോഞ്ചാടത്ത്, ടി ഷെഫീക്ക്, ജംഷീറ നൗഷാദ്, നാസര്‍ പരൂര്‍, ഒലീദ് ആഷിക്ക് സംസാരിച്ചു. പൊതുയോഗത്തിന് മുന്നോടിയായ അണ്ടത്തോട് നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ എം ഷാഫി, റാഫി ഇല്ലത്തയില്‍, സുബൈര്‍, ഫാറൂഖ്, ടി എം മജീദ് നേതൃത്വം നല്‍കി. പടം കാപ്ഷന്‍: എസ്.ഡി.പി.ഐ മന്നലംക്കുന്ന് സംഘടിപ്പിച്ച പൊതുയോഗം ജില്ലാ പ്രസിഡന്റ് യഹിയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ സലാം വധശ്രമ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രഖ്യാപിച്ച സി.ഐ ഓഫിസ് മാര്‍ച്ച് മാറ്റിവച്ചതിനെ തുടര്‍ന്ന കൊടുങ്ങല്ലൂര്‍ പോലിസ് മൈതാനിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് യഹിയ കോയ തങ്ങള്‍ സംസാരിക്കുന്നു.
കോലളമ്പ് തട്ടിപ്പില്‍ സി.പി.എം നേതാവിന്റെ ബന്ധം: എസ്.ഡി.പി.ഐ പ്രകടനം പെരുമ്പിലാവ്: കോലളമ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ സി.പി.എം ഏരിയ സെക്രട്ടറി ബാലാജിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവ് സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്.ഡി.പി.ഐ കടവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈഫുദ്ദീന്‍ തങ്ങള്‍, ജോയിന്റ് സെക്രട്ടറി ജാഷിദ് പാതാക്കര, മണ്ഡലം കമ്മിറ്റിയംഗം മജീദ് കടവല്ലൂര്‍ നേതൃത്വം നല്‍കി. പടം കാപ്ഷന്‍: കോലളമ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ സി.പി.എം ഏരിയ സെക്രട്ടറി ബാലാജിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവ് സെന്ററില്‍ നടത്തിയ പ്രതിഷേധ പ്രകടനം
എന്‍.എച്ച് ചുങ്കപ്പാതക്കെതിരേ എസ്.ഡി.പി.ഐ നടത്തിയ രാപ്പാര്‍ക്കല്‍ സമരം വാടാനപ്പള്ളിയില്‍ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാനും ഒരുമനയൂര്‍ മുത്തമ്മാവില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസയ്ന്‍ തങ്ങളും ഉദ്ഘാടനം ചെയ്യുന്നു
കേച്ചേരി: എസ്.ഡി.പി.ഐ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധന യുവാവിന് ചായക്കച്ചവടം നടത്താന്‍ ഇരുചക്ര വാഹനം നല്‍കി. മണലി ഗാന്ധിനഗര്‍ കോളനി നിവാസിയായ ഉണ്ണികൃഷ്ണനാണ് ഇരുചക്ര വാഹനം നല്‍കിയത്. വാഹനത്തിന്റെ താക്കോല്‍ദാനം എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് ആര്‍ വി ഷെഫീര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പി എ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ദിലീഫ് അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് സെക്രട്ടറി സിയാദ് പയ്യൂര്‍, പട്ടിക്കര ബ്രാഞ്ച് ഭാരവാഹികളായ ഹസന്‍ പി എ, ഷറഫുദ്ദീന്‍ പങ്കെടുത്തു.
കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ചാപ്പാറ ബ്രാഞ്ചിലേക്ക് ഡി.വൈ.എഫ്.ഐ, ബി.ജെ.പി എന്നീ പാര്‍ട്ടികളില്‍ നിന്നും കടന്നുവന്ന പ്രവര്‍ത്തകര്‍ക്ക് എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുന്നു.
പാലുവായ് റേഞ്ച് തലത്തില്‍ നടന്ന പൊതു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പാവറട്ടി പൈങ്കണ്ണിയൂര്‍ നുസ്‌റത്തുല്‍ ഇസ്്‌ലാം മദ്്‌റസ വിദ്യാര്‍ഥിനി ജന്നത്ത് അബ്ബാസിന് എസ്.ഡി.പി.ഐ പൈങ്കണ്ണിയൂര്‍ ബ്രാഞ്ച് പ്രസിഡന്റ് മൊയ്തീന്‍ പൈങ്കണ്ണിയൂര്‍ ഉപഹാരം നല്‍കുന്നു
വന്‍കിടക്കാര്‍ നല്‍കാനുള്ള 3000 കോടി രൂപ പിരിച്ചെടുക്കുക എന്ന ആവശ്യവുമായി എസ്.ഡി.പി.ഐ. ഇരാറ്റുപേട്ട പഞ്ചായത്ത് കമ്മറ്റി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്.
മുസ്ലിം ലീഗ് നേതാവ് രാജിവച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്നു. വയനാട് ജില്ലയിലെ മുസ്ലിം ലീഗ് നേതാവ് രാജിവച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്നു. വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി പഞ്ചായത്ത് മുസ്ലിം ലീഗിന്‍റെ സെക്രട്ടറി കുഞ്ഞാന്‍ എന്ന റാമ്പിക്കല്‍ മജീദ് ആണ് ലീഗില്‍ നിന്നു രാജിവച്ചത്. എസ്.ഡി.പി.ഐ. ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍ മെംബര്‍ഷിപ്പ് നല്‍കി. മുസ്ലിം ലീഗിന്‍റെ സെക്രട്ടറി കുഞ്ഞാന്‍ എന്ന റാമ്പിക്കല്‍ മജീദ് ആണ് ലീഗില്‍ നിന്നു രാജിവച്ചത്. എസ്.ഡി.പി.ഐ. ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍ മെംബര്‍ഷിപ്പ് നല്കി.
കടയ്ക്കാട് മല്‍സ്യമാര്‍ക്കറ്റിന്‍റെ ശോചന്യാവസ്ഥ പരിഹരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ ശുപാര്‍ശ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. പന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കാര്യാലയത്തിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പന്തളം സംസാരിക്കുന്നു.
കുറ്റിപ്പാടത്ത് എസ്.ഡി.പി.ഐ.യുടെ കൊടിമരം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പൊതുയോഗം ജില്ലാ സെക്രടറി ഉമ്മര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്യുന്നു.
എസ്.ഡി.പി.ഐ. ഒടുമ്പ്ര ബ്രാഞ്ച് കമ്മിറ്റി 150 ല്‍ പരം കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് വിതരണം നടത്തി. വാരിയത്തു വെച്ചു നടന്ന റിലീഫ് വിതരണം എസ്.ഡി.ടി.യു. ജില്ലാ സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183