SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: എസ്ഡിപിഐ മധ്യപ്രദേശില്‍ ഇരകളെ എസ്ഡിപിഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചു
SDPI
27 മെയ്‌ 2019

ന്യൂഡല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്് എം.കെ ഫൈസി ആവശ്യപ്പെട്ടു. മോദി വീണ്ടും അധികാരത്തിലെത്തിയ ശേഷം മധ്യപ്രദേശിലും ഹരിയാനയിലും പശു സംരക്ഷകരെന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നിരവധി ആക്രമണങ്ങളാണ് നടത്തിയിരിക്കുന്നത്. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിച്ചാല്‍ മാത്രമേ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിത ബോധമുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 22 ന് മധ്യപ്രദേശില്‍ ബീഫ് കൊണ്ടുപോവുന്നെന്ന് ആരോപിച്ച് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഡിപിഐ പ്രതിനിധി സംഘം ഇരകളുടെ വസതി സന്ദര്‍ശിച്ചു. സംഭവത്തെ സംഘം അപലപിച്ചു. ആക്രമണങ്ങളെ തടയുന്നതില്‍ മധ്യപ്രദേശ് സര്‍ക്കാരും മുഖ്യമന്ത്രി കമല്‍ നാഥും പരാജയപ്പെട്ടിരിക്കുകയാണ്. സത്വരവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. അക്രമികള്‍ക്കു രഹസ്യപിന്തുണ നല്‍കുന്നവരെയും വെളിച്ചത്തുകൊണ്ടുവരണം. ഇരകള്‍ക്ക് എല്ലാവിധ നിയമസഹായവും പ്രതിനിധി സംഘം വാഗ്ദാനം ചെയ്തു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഇര്‍ഫാനുല്‍ ഹഖിന്റെ നേതൃത്വത്തില്‍ ഫുര്‍ഖാന്‍ അന്‍സാരി, കരീമുല്ല, മോമിന്‍, ദില്‍ഷാദ് ബാബ, അസ്ഹര്‍ ഭായ് എന്നിവരാണ് പശു ഭീകരരുടെ അക്രമത്തിന് ഇരയായവരുടെ വസതി സന്ദര്‍ശിച്ചത്.