വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്   വഖ്ഫ് ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും- എസ്ഡിപിഐ 
              
national_news
              			  07 ഫെബ്രുവരി 2025             
വഖ്ഫ് ഭേദഗതി ബില്ലിലൂടെ വഖ്ഫ് സ്വത്തുക്കള്‍ വിഴുങ്ങാന്‍ ഭരണകൂടം പരമാവധി ശ്രമിക്കുമ്പോള്‍ രാജ്യത്തെ മുസ് ലിം സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന വളരെ ഗുരുതരമായ സാഹചര്യം ഉണ്ടായിരിക്കുന്നു.ജെപിസി റിപ്പോര്‍ട്ട് വഖ്‌ഫ് ഭേദഗതി നിയമമാക്കുന്നതിനായി ഈ ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വഖ്ഫ് സ്വത്തുക്കള്‍ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയാണിത്. ഇത് ഭരണഘടനാ വിരുദ്ധമാണ്.
വഖ്ഫ് രജിസ്‌ട്രേഷന്‍, വഖ്ഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്തല്‍, വഖ്ഫ് ട്രിബ്യൂണല്‍ റദ്ദാക്കല്‍, വഖ്ഫ് വിഷയങ്ങളില്‍ ജില്ലാ കലക്ടറെ ജുഡീഷ്യറിയായി അധികാരപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ വളരെ ദുഷ്ടലാക്കോടെ ഉള്‍പ്പെടുത്തിയതാണ് ഈ വഖഫ് ഭേദഗതി ബില്ലില്‍.
2025 ഫെബ്രുവരി 8 മുതല്‍ ഫെബ്രുവരി 25 വരെ 'വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷക്ക് എന്ന പേരില്‍ രാജ്യമൊട്ടകെ വമ്പിച്ച പ്രതിഷേധങ്ങള്‍ നടത്താന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ വിഷയത്തില്‍ പ്രതിഷേധങ്ങള്‍, ബോധവല്‍ക്കരണ കാംപയിനുകള്‍, നിയമ നടപടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തും.
വിവിധ സംസ്ഥാനങ്ങളിൽ വമ്പിച്ച പ്രതിഷേധങ്ങള്‍ നടത്തും. ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധമായ ഫാഷിസ്റ്റ് ഗൂഢാലോചനകള്‍ക്കെതിരായ ഈ പോരാട്ടത്തില്‍ പങ്കെടുക്കാനും പ്രതിഷേധങ്ങളില്‍ പങ്കാളികളാകാനും എസ്ഡിപിഐ എല്ലാ പൗരന്മാരെയും ക്ഷണിക്കുന്നു.
ഫൈസല്‍ ഇസ്സുദ്ദീന്‍
ദേശീയ സെക്രട്ടറി