SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

ദുബൈ ബസ് അപകടം: എസ്ഡിപിഐ ദു:ഖം രേഖപ്പെടുത്തി
SDPI
08 ജൂണ്‍ 2019



ന്യൂഡല്‍ഹി: ദുബൈ ബസ് അപകടത്തില്‍ 12 ഇന്ത്യക്കാരുള്‍പ്പെടെ 17 പേര്‍ മരണപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഉറ്റവരുടെ വിയോഗത്തില്‍ വേദനിക്കുന്ന ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കാളിയാവുന്നതായും മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.