അഭിഭാഷകയുടെ കൊലപാതകം യുപിയിലെ കാട്ടു ഭരണത്തിന് തെളിവ്: എസ്ഡിപിഐ
              
SDPI
              			  14 ജൂണ്‍ 2019             
           
ന്യൂഡല്‍ഹി : യുപിയില്‍ അഭിഭാഷകയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവത്തെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് അപലപിച്ചു. ആഗ്രയിലെ കോടതി വളപ്പിനുള്ളില്‍ അഡ്വ. ദര്‍വേശ് സിങ് യാദവിന്റെ കൊലപാതകം യുപിയിലെ കാട്ടുഭരണത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ യുപിയില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ക്രൂരമായ ഈ കൊലപാതകം. കാഷായ വസ്ത്രമണിഞ്ഞ വ്യാജ ആത്മീയതയുടെ വക്താവും കൊലപാതകം, വര്‍ഗീയ കലാപം, വംശീയ വിദ്വേഷം, അക്രമം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനുമായ യോഗി അധികാരത്തിലെത്തിയതു മുതലാണ് സംസ്ഥാനത്ത് അക്രമങ്ങള്‍ പെരുകിയത്. കാവി പുതച്ച അക്രമികള്‍ക്ക് ഭയരഹിതമായി ഏത് അതിക്രമങ്ങളും ചെയ്യാവുന്ന അവസ്ഥയാണ് യുപിയില്‍. യുപിയിലെ ആക്രമങ്ങളെ തടയുന്നതിന് സുപ്രിം കോടതി നേരിട്ട്് ഇടപെടണമെന്നും അഭിഭാഷകയുടെ കൊലപാതകികളെ കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം നടത്തമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിഭാഷകയുടെ കൊലപാതകത്തില്‍ വ്യസനിക്കുന്ന അവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിന്റെ വേദനയിലും ദു:ഖത്തിലും പങ്കു ചേരുന്നതായും ഷറഫുദ്ദീന്‍ അഹ്മദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.