എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് സൈനികരുടെ മരണം: എം കെ ഫൈസി അനുശോചിച്ചു
              
SDPI
              			  14 ജൂണ്‍ 2019             
           ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ എ.എന്‍-32 എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് 13 സൈനീകര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അനുശോചിച്ചു. രാജ്യസേവനത്തിനിടയില്‍ മരണപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. ഉറ്റവരുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങള്‍ സാധ്യമായ എല്ലാ സഹായങ്ങളും ഫൈസി വാഗ്ദാനം ചെയ്തു.