SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

എസ്ഡിപിഐ പ്രതിനിധി സംഘം ശ്വേതാ ഭട്ടിനെ സന്ദര്‍ശിച്ചു; നിയമപോരാട്ടത്തിന് പിന്തുണ വാഗ്ദാനം ചെയ്തു
SDPI
28 ജൂണ്‍ 2019

ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രതിനിധി സംഘം സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടിനെ അഹമ്മദാബാദിലെ വസതിയില്‍ സന്ദര്‍ശിച്ചു. 30 വര്‍ഷം മുമ്പത്തെ കസ്റ്റഡി മരണക്കേസ് ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് നീതി ഉറപ്പാക്കുന്നതിനുള്ള നിയമപോരാട്ടത്തിന് എല്ലാവിധ പിന്തുണയും പ്രതിനിധി സംഘം വാഗ്ദാനം നല്‍കി. മേല്‍ക്കോടതികളില്‍ നിന്ന് അദ്ദേഹത്തിന് നീതി ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഷഫി വ്യക്തമാക്കി. ഭട്ടിനെതിരായ വിധി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. ഗുജറാത്ത് കലാപത്തിലുള്‍പ്പെടെ നിരപരാധികളെ അറുകൊല ചെയ്ത അക്രമികള്‍ നാട്ടിലൂടെ വിലസുമ്പോള്‍ അക്രമത്തിനും അനീതിക്കുമെതിരേ നിലപാടെടുത്ത നിയമപാലകന്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത് വിരോധാഭാസമാണെന്നും ഷഫി അഭിപ്രായപ്പെട്ടു. എസ്ഡിപിഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറിമാരായ ഇഖ്രാമുദ്ദീന്‍ ശെയ്ഖ്, ഫാറൂഖ് അന്‍സാരി, അഡ്വ. ഫൈസല്‍ എന്നിവരും പ്രതിനിധി സംഘത്തോടൊപ്പമുണ്ടായിരുന്നു.