SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

കൊറോണ: സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണം- എസ്.ഡി.പി.ഐ
KKP
11 മാര്‍ച്ച് 2020

തിരുവനന്തപുരം: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരും ആരോഗ്യവകുപ്പും അനുശാസിക്കുന്ന മുന്‍കരുതലുകള്‍ ജനങ്ങള്‍ പാലിക്കണം. രോഗ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങളുടെയും ശുചീകരണ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്താനും ഇവ പൂഴ്ത്തിവച്ച് കൊള്ള ലാഭം കൊയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. കൊറോണ വ്യാപിക്കുന്നതിന്റെ മറവില്‍ അന്ധവിശ്വാസങ്ങളും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും നടത്തുന്നതില്‍ കരുതിയിരിക്കണം. പകര്‍ച്ച വ്യാധികള്‍ പടരുന്നതില്‍ സംസ്ഥാനത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം അനഭവപ്പെടുന്ന സ്ഥലങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും പാര്‍ട്ടി പ്രാദേശിക നേതൃത്വങ്ങളും പ്രവര്‍ത്തകരും രംഗത്തുവരണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ് സംസാരിച്ചു.