SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

മുസ്‌ലിം ടാക്‌സി ഡ്രൈവറെ തല്ലിക്കൊന്ന സംഭവത്തെ എസ്.ഡി.പി.ഐ അപലപിച്ചു
SDPI
10 സെപ്റ്റംബർ 2020

ന്യൂഡല്‍ഹി: ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് യു.പിയിലെ നോയിഡയില്‍ മുസ്‌ലിം ടാക്‌സി ഡ്രൈവറെ തല്ലിക്കൊന്ന സംഭവത്തെ എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി അപലപിച്ചു. തന്റെ പിതാവ് മരണത്തിനു തൊട്ടുമുമ്പ് വിളിച്ച ഫോണ്‍ കോള്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അതില്‍ അക്രമികള്‍ തന്റെ പിതാവിനോട് ജയ്ശ്രീറാം വിളിക്കാന്‍ ആക്രോശിക്കുന്നത് കേള്‍ക്കാനാവുമെന്നും കൊല്ലപ്പെട്ട അഫ്താബ് ആലമിന്റെ മകന്റെ പ്രസ്താവനയില്‍ പറയുന്നതായി ഷെഫി വ്യക്തമാക്കി. അധികാരത്തിലെത്തിയ ശേഷം തല്ലിക്കൊലകളുടെ പരമ്പര തന്നെ നടത്തിയിട്ടും തല്ലിക്കൊല ഇന്ത്യന്‍ സംസ്‌കാരത്തിന് അന്യമാണെന്ന ആര്‍.എസ്.എസ്സിന്റെ അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. 1992 ല്‍ അയോധ്യയില്‍ തുടക്കമിട്ട രഥയാത്രയോടെ ആരംഭിച്ച ഹിന്ദുത്വവല്‍ക്കരണ രാഷ്ട്രീയ പദ്ധതിയില്‍ നിന്ന് തല്ലിക്കൊലകളെ മാറ്റിനിര്‍ത്താനാവില്ല. 2002 ലെ ഗുജറാത്ത് വംശഹത്യയോടെ ഹിന്ദുത്വ തിരക്കഥ സമ്പൂര്‍ണമായി. മുസ്‌ലിംകളെ ഭീകരരാക്കുന്നതിനും പൊതുസമൂഹത്തില്‍ ഭയം സൃഷ്ടിക്കുന്നതിനുമുള്ള ഉപകരണമാണിത്. സംഘപരിവാര ഭീകരതയെ നേരിടുന്നതില്‍ പ്രതിപക്ഷം പ്രതീഷയില്ലാത്ത വിധം ദുര്‍ബലമാണ്. ഈ കൊലപാതക സംഘങ്ങളെ നേരിടുന്നതിന് സാധാരണ ജനങ്ങള്‍ അവരരവരുടേതായ രീതിയില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നു. കൊലപാതകികളെയും അവരെ സഹായിക്കുന്നവരെയും ഉടന്‍ അറസ്റ്റുചെയ്യാനും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാനും യു.പി സര്‍ക്കാര്‍ തയ്യാറാവണമെന്നും ഷെഫി ആവശ്യപ്പെട്ടു.