SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പത്രപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണം അബ്ദുല്‍ മജീദ് ഫൈസി
SDPI
06 സെപ്റ്റംബർ 2017

കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടതില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അതിയായ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുയര്‍ത്തി പിടിച്ച ഒരു മാധ്യമ പ്രവര്‍ത്തക കൂടി ക്രൂരമായി കൊല ചെയ്യപ്പെട്ടത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള കടുത്ത വെല്ലുവിളിയാണിത്. സംഘ് പരിവാറില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഗൗരി ലങ്കേഷ് തന്നെ വെളിപ്പെടുത്തിയിരുന്നതിനാല്‍ അവരുടെ കൊലക്കുത്തരവാദി ആരെന്ന കാര്യത്തില്‍ സംശയമില്ല. ആര്‍.എസ്.എസിനെയും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെയും വിമര്‍ശിക്കുന്ന ജേര്‍ണലിസ്റ്റുകള്‍ക്കും പത്രങ്ങള്‍ക്കും പോലീസ് സുരക്ഷ ഉറപ്പാക്കണം.
ബി.ജെ.പിയുടെ അതിര് വിട്ട അസഹിഷ്ണുതക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്ന് വരണമെന്നും നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് കാവലൊരുക്കാന്‍ ജനങ്ങള്‍ സംഘടിക്കണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.