ഹജ് തീർഥാടകരുടെ യാത്രാ പ്രതിസന്ധി ഉടൻ പരിഹരിക്കണം: പി അബ്ദുൽ ഹമീദ്
kerala news
15 ഏപ്രില് 2025
തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് സ്വകാര്യ ഗ്രൂപ്പുകൾ വഴി ഹജിന് പോകാൻ തയ്യാറായവരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാന്നെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്. ഹജ് യാത്രയുമായി ബന്ധപ്പെട്ട് കാലികമായ അപ്ഡേഷൻ നടത്തുന്നതിൽ കേന്ദ്രസർക്കാരിൻ്റെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ലക്ഷങ്ങൾ മുടക്കി എല്ലാ ഒരുക്കങ്ങളും പൂർത്തിയായവരുടെ യാത്ര തടസ്സപ്പെടുന്നത് നീതീകരിക്കാനാവില്ല. സ്വകാര്യ ടൂർ ഓപറേറ്റർമാർ വഴിയുൾപ്പെടെ ഹജിനായി തയ്യാറായ മുഴുവൻ പേരുടെയും യാത്ര സുഗമമാക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.